തിരുവനന്തപുരം. ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വഴുതക്കാട് സ്വദേശി കിഷോര്‍, പാവറട്ടി സ്വദേശി നിഹാരിക, ചന്ദനത്തോപ്പ് സ്വദേശി മുഹമ്മദ് ഹനീന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവര്‍ക്കൊപ്പം കണ്ടാല്‍ അറിയാവുന്ന 30 ഓളം പേര്‍ക്കെതിരെയും പോലീസ് കേസ് എടുത്തു. നിയമ വിരുദ്ധമായി സംഘം ചേരല്‍ കലാപശ്രമം എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ റിസര്‍വേഷനെ ചൊല്ലി തിങ്കളാഴ്ചയാണ് ടാഗോര്‍ തിയേറ്ററില്‍ തര്‍ക്കം ഉണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന് ചിലര്‍ തീയേറ്ററില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. അതേസമയം മതിയായ രേഖകള്‍ ഇല്ലാതെയാണ് പ്രതിഷേധക്കാര്‍ ടാഗോര്‍ തീയേറ്ററില്‍ എത്തിയതെന്ന് പോലീസ് പറയുന്നു. പിരിഞ്ഞു പോകുവാന്‍ ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടര്‍ന്നതോടെയാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.