പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ കേസ്

അമ്പലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ കേസ്. കരിമണല്‍ ഖനനത്തിനെതിരെ സമരം നടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് സന്ദര്‍ശനത്തിനെത്തിയതോടെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അമ്പലപ്പുഴ പോലീസ് കേസെടുക്കുകയായിരുന്നു. സന്ദര്‍ശനത്തിനിടെ സാമൂഹിക അകസം പാലിച്ചില്ല എന്നതിനാണ് കേസ് എടുത്തിരിക്കുന്നത് എന്ന് സി ഐ ടി.മനോജ് പറഞ്ഞു.

രമേശ് ചെന്നിത്തല അടക്കം ഇരുപതോളം പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തോട്ടപ്പള്ളിയില്‍ ഇന്നലെ രാവിലെയാണ് രമേശ് ചെന്നിത്തല സന്ദര്‍ശനത്തിനായി എത്തിയത്. ജനകീയ സമരസമിതി റിലേ നിരാഹാരം നടത്തുന്ന മരപ്പന്തലില്‍ എത്തിയ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു. തുടര്‍ന്ന് പൊഴുമുഖത്ത് എത്തി.

Loading...

ഡി.സി.സി. പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി. ജനറല്‍സെക്രട്ടറി എ.എ. ഷുക്കൂര്‍, മുന്‍ എം.എല്‍.എ. അഡ്വ. ബി. ബാബുപ്രസാദ് തുടങ്ങി നേതാക്കളും പ്രവര്‍ത്തകരുമായി ഇരുപതിലേറെപ്പേര്‍ ഒപ്പമുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്നത് നിരോധിച്ചിട്ടുള്ളതാണ്.