ശബാന ആസ്മിയുടെ അപകടം; അമിത വേഗത്തിന് ഡ്രൈവര്‍ക്കെതിരെ കേസ്

മുംബൈ; നടി ശബാന ആസ്മിക്ക് അപകടം ഉണ്ടായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ശബാന സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ഡ്രൈവര്‍ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് കേസ്. റായ്ഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് അമലേഷിനെതിരേ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അമലേഷിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോട്ടീസ് അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. പുണെ-മുംബൈ എക്‌സ്പ്രസ്‌വേയില്‍ വെച്ചാണ് ശബാന സഞ്ചരിച്ചിരുന്ന കാര്‍ മുമ്പില്‍ പോവുകയായിരുന്ന ട്രക്കില്‍ ഇടിച്ചത്. അപകടസമയത്ത് ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അഖ്തറും ശബാനയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Loading...

ജാവേദിന് നിസാരപരിക്കുകളേ ഏറ്റിരുന്നുള്ളു.അപകടത്തില്‍ പരിക്കേറ്റ ശബാനയെ നവി മുംബൈയിലെ എം.ജി.എം. ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് അന്ധേരിയിലെ കോകില ബെന്‍ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും നട്ടെല്ലിനുമാണ് ശബാനയ്ക്ക് പരിക്കേറ്റിട്ടുള്ളതെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.