കോഴിക്കോട്: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്തു. ഡിവൈഎഫ്‌ഐ മുക്കം മേഖലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. മുക്കം പൊലീസാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അഷ്ഫാക്ക് അഹമ്മദ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നായിരുന്നു മന്ത്രി കെ കെ ശൈലജയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ഗ്രൂപ്പ് അഡ്മിന്‍മാരാരും ഇത് നീക്കം ചെയ്യാനും തയ്യാറായില്ല.സംഭവത്തില്‍ ശക്തമായ പ്രതിഷേധവും പല ഭാഗത്ത് നിന്നും ഉയര്‍ന്നുവരുന്നുണ്ട്..DYFI മേഖല സെക്രട്ടറി ജാഫർ ഫെരിഫിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.KMCC നെറ്റ് സോൺ എന്ന ഗ്രൂപ്പിലായിരുന്നു ശൈലജ ടീചർക്കെതിരെ പോസ്റ്റിട്ടത്.
Loading...