യുവതിയെ മർദ്ദിച്ചെന്ന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം. യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുക്കും. പരാതിക്കാരിയോട് ചൊവ്വാഴ്ച രാവിലെ 10 മൊഴിനല്‍കുവാന്‍ പോലീസ് സ്‌റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുവനാണ് തീരുമാനം. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി വഞ്ചിയൂര്‍ പോലീസിലും മജിസ്‌ട്രേറ്റിനും യുവതി മൊഴി നല്‍കിയിരുന്നു.

എല്‍ദോസ് കുന്നപ്പിള്ള കോവളത്ത് വെച്ചു മര്‍ദ്ദിച്ചുവെന്നാണ് അധ്യാപിക പറയുന്നത്. എംഎല്‍എയുമായി ഓരേവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് സ്വകാര്യ സ്‌കൂളിലെ അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നത്.

Loading...

കോവളം സിഐയ്ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ അധ്യാപിക ഇതു വരെ മൊഴി നല്‍കിയിട്ടില്ലെന്ന് പോലാസ് പറയുന്നു. പരാതിക്കാരിയുടെ മൊഴി ലഭിച്ചതിന് ശേഷം നടപടിയുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം. അതേസമയം അധ്യാപികയുടെ പരാതിയെ എല്‍ദോസ് കുന്നപ്പിള്ളി തള്ളി. അധ്യാപികയെ മര്‍ദ്ദിച്ചിട്ടില്ലെന്നും. ആരെയും മര്‍ദ്ദിക്കുന്ന വ്യക്തിയല്ല താനെന്നും എംഎല്‍എ പ്രതികരിച്ചു.

എന്നാല്‍ കോവളത്ത് പോയിരുന്നുവോ എന്നും അധ്യാപികയെ അറിയുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുവാന്‍ എംഎല്‍എ തയ്യാറായില്ല. ഒരു കുറ്റവും ചെയ്തിട്ടില്ല, പോലീസ് അന്വേഷിക്കട്ടെ അന്വേഷണം നടക്കുമ്പോള്‍ പ്രതികരിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു. പോലീസ് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.