വിവാഹ സത്കാരത്തിനിടയില്‍ ഐസ്‌ക്രീം തീര്‍ന്നുപോയതില്‍ അരിശം പൂണ്ട യുവാക്കള്‍ കാറ്ററിംഗ് ജീവനക്കാരനെ പൊതിരെ തല്ലി

 

ത്കാരത്തിനിടയില്‍ ഐസ്‌ക്രീം തീര്‍ന്നതിനെ തുടര്‍ന്ന് കാറ്ററിംഗ് ജീവനകാരന് യുവാക്കളുടെ ക്രൂര മര്‍ദനം. കളമശേരിയില്‍ പോലീസ് സ്റ്റേഷനു സമീപത്തെ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകിട്ട് നടന്ന വിവാഹ സത്കാരത്തിലാണ് സംഭവം.

Loading...

വധൂഗൃഹത്തില്‍ നിന്നെത്തിയ ചെറുപ്പക്കാരായ സുഹൃത്തുക്കള്‍ക്ക് ഐസ്‌ക്രീം ലഭിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നടന്ന തര്‍ക്കമാണ് മര്‍ദനത്തില്‍ കലശിച്ചത്. ഐസ് ക്രീം സൂക്ഷിച്ച പെട്ടി പരിശോധിച്ച യുവാക്കള്‍ വരനും വധുവിനുമായി മാറ്റി വച്ച ഐസ് ക്രീം കണ്ടതോടെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് കാറ്ററിംഗ് കമ്പനി ഉടമയും നാട്ടുകാരും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.