കുച്ചിപ്പുടിയും ആരതിയും പൂജയും പള്ളിക്കുള്ളിലോ? യഥാർഥ ആചാരങ്ങളേ മറന്ന് അന്യരുടെ കടമെടുക്കുന്നത് ശുദ്ധ തട്ടിപ്പ്

കത്തോലിക്കാ പള്ളിക്കുള്ളിൽ ക്ഷേത്ര പൂജ. അതും മെത്രാന്മാരുടെ നേതൃത്വത്തിൽ. ഇതെല്ലാം കാണുമ്പോൾ ഞങ്ങൾ ശരിയായ വിശ്വാസ ജീവിതം നയിക്കുന്നവർക്ക് വേദയുണ്ട്. നയിക്കൽ കുഴിയിലേക്കും നാശത്തിലേക്കും ആകുമ്പോൾ നായകന്മാരേ വിമർശിക്കാതെ തരമില്ല.

എല്ലാത്തിനും ഒരു പരിധി ഉണ്ട്. പരിധി വിട്ടാൽ പറയാതെ വയ്യ. ഇത് സോഷ്യൽ മീഡിയയിൽ ഒരു പള്ളി ചടങ്ങിനെതിരേ വിശ്വാസികൾ പ്രതികരിക്കുന്ന തലകെട്ട് വാചകം. കത്തോലിക്കാ സഭയിൽ വിവാദത്തിനു ഒട്ടും പഞ്ഞമില്ല..ലൈംഗീക വിവാദങ്ങൾക്കപ്പുറം വിശ്വാസ വിവാദങ്ങൾ ധാരാളം

Loading...

പള്ളിക്കുള്ളിൽ മെത്രാന്മാർ പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോയാണ്‌ പ്രചരിക്കുന്നത്. കുച്ചിപ്പുടി വേഷത്തിൽ നർത്തകിമാർ മെത്രാന്മാരേ ആനയിക്കുന്നു. ഒപ്പം കുറെ വൈദീകരും. ക്ഷേത്ര സമാനമായ പൂജാ നാദം ഉയരുന്ന ഗാനങ്ങളോടെ തുടക്കം. പിന്നെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന പൊന്നും കുടത്തിന്റെ മാതൃകയിൽ ഉള്ള വസ്തു അംഗലമാർ എത്തിക്കുന്നു. നർത്തകിയുടെ കൈയ്യിലാണ്‌ പുജാ പാത്രം മുഖ്യ നർത്തകി ആദ്യം അത് ആശീർവദിച്ചും ആരതിയും ഒക്കെ ഉഴിഞ്ഞ് കലാ രൂപത്തിൽ അഭിനയിക്കുന്നു. പ്രാർഥന അല്ല നടക്കുന്നത്. ഒന്നാന്തിരം കുച്ചിപ്പുടി സ്റ്റൈൽ ആരതി ഉഴിയലും നൃത്ത ചുവടുകളും. നർത്തകിമാർക്ക് മുന്നിൽ മെത്രാന്മാരും വൈദീകരും നോക്കി നില്ക്കുന്നു. എല്ലാം പള്ളിക്കുള്ളിൽ. ഗായക സംഘം ക്ഷേത ഗാന ഈരടികളോടെ നൃത്ത ഗാനം പാടി ചടങ്ങിനു കൊഴുപ്പേകുന്നു. ഒട്ടും കൂട്ടി ചേർക്കാൻ ആകാത്ത കാഴ്ച്ചകൾ..വികൃതമായ ആചാരങ്ങൾ, വാക്കും, പ്രവർത്തിയും തമ്മിൽ ബന്ധമില്ലാത്ത ആരാധന ക്രമവും പൂജകളും..

കത്തോലിക്കാ സഭയിലേ സനാതന ധർമ്മങ്ങളുടേയും മൂല്യങ്ങളുടെയും വൻ തകർച്ചയാണ്‌ കാര്യങ്ങൾ സൂചിപ്പിക്കുന്നത്. സത്യ വിശ്വാസികൾക്ക് ഇത് അംഗീകരിക്കാൻ ആകില്ല. കാരണം 10ഉം 12ഉം വർഷം അവരെ പഠിപ്പിച്ച വേദപാഠവും മറ്റും ഈ രീതിയിൽ ആയിരുന്നില്ല.

ആരാധനാ രീതിയിൽ തെറ്റായ വഴിയിലേക്ക് നീങ്ങുകയാണ്‌ കാര്യങ്ങൾ. പെൺകുട്ടികൾക്ക് ഡ്രസിങ്ങ് കോഡ് കർശനമായി നടപ്പാക്കിയ കത്തോലിക്കാ പള്ളിയിൽ തന്നെയാണ്‌ അംഗ ലാവണ്യ അഴകോടെ നർത്തകിമാർ നൃത്ത വേഷത്തിൽ പള്ളിക്കുള്ളിൽ മെത്രാന്മാർക്ക് മുന്നിൽ ആടി പാടിയത്. നൃത്തം ആസ്വദിക്കാനുള്ള മെത്രാന്മാരുടെയും വൈദീകരുടേയും ഇടം കുർബാന വേദിയും, ക്രൂശിതന്റെ അനുസ്മരണ ബലിയും അല്ല. അതി ശക്തമായി തന്നെ പറയാം ഇതെല്ലാം തെറ്റാണ്‌.

ഹൈന്ദ സ്റ്റൈൽ പൂജക്കും ഉള്ള ഇടമല്ല കത്തോലിക്കാ സഭയുടെ പള്ളികൾ. കന്യാമറിയത്തിന്റെ അരവണ, ശിവ രൂപത്തിൽ തപം ചെയ്യുന്ന ഈശോ രൂപങ്ങൾ, താമര കുരിശും താമര ഇതളിൽ രൂപങ്ങളും വയ്ച്ച് ലക്ഷ്മീ ദേവി സ്റ്റൈൽ അൾത്താരയും രൂപ ക്കൂടും, പള്ളിക്കുള്ളിൽ വൈദീകരും യുവതികളും ചേർന്ന് തിരുവാതിരയും, ഡാൻസും, വിശുദ്ധ വസ്ത്രം ഉപേക്ഷിച്ച് മുണ്ട് ഉടുത്ത് വിശുദ്ധ കുർബാന ചെല്ലി ഓണ കുർബാന നടപ്പാക്കൽ, എഴുത്തിനിരുത്ത്..ഇങ്ങിനെ ഏറെയാണ്‌ പുതിയ സംവിധാനങ്ങൾ കത്തോലിക്കാ പള്ളികളിൽ. മറ്റു ചില മതക്കാരേ ആകർഷിക്കാനോ..എല്ലാം ഒന്ന് എന്ന് വരുത്തി തീർക്കാനോ ഉള്ള വ്യഗ്രതയിൽ പൊലിയുന്നത് സത്യ വിശ്വാസവും സ്വന്തം ആചാരങ്ങളും തന്നെ.

ഇനി എല്ലാം ഒന്ന് തന്നെ എങ്കിൽ സമാധാനമായി..മനുഷ്യർ ഏതേലും ആരാധാനലയത്തിൽ പോയാൽ മതിയാകും. അതാണ്‌ ഉദ്ദേശിക്കുന്നത് എങ്കിൽ തുറന്ന് പറയണം. മനുഷ്യർക്ക് മത മതിൽ ഇല്ലാതെ ഒന്നായി ജീവിക്കാമല്ലോ..നിങ്ങൾ ഏത് മതക്കാർ ആയാലും ഈ സാമ്പാർ പരുവം യോജിക്കാൻ പറ്റുമോ? ഈ തട്ടിപ്പ് അംഗീകരിക്കാനാകുമോ? എന്നോട് യോജിക്കുന്നു എങ്കിൽ ഇത് ഷേർ ചെയ്യുക. by വിൻസ് മാത്യു  https://www.facebook.com/vince.mathew.50