ഇനിയൊരു വിശുദ്ധ ഗർഭം ഉണ്ടാകാതെ സൂക്ഷിക്കുക,സഭയും വൈദീകരും മാറ്റത്തിന്‌ തയ്യാറാവുക

ഇനി ഒരു വൈദീകന്റെ വിശുദ്ധ ഗർഭം സൂക്ഷിച്ചാൽ ഒഴിവാക്കാം….വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയേ വേദപാഠം കേൾക്കാൻ ചെന്നപ്പോൾ പള്ളിമുറിയിൽ വയ്ച്ച് പീഢിപ്പിച്ചു!,… ചില വൈദീകരുടെ   ലൈംഗീക വികാരങ്ങളും ദുർനടപ്പും അറിയാവുന്ന നിരവധി സഭാ മേധാവികൾക്ക് അറിയാവുന്ന കാര്യമാണിത്. വിവാഹം കഴിക്കാനും ലൈംഗീക ജീവിതത്തിലേക്കും പ്രവേശിക്കാൻ പോകുന്ന പെൺകുട്ടികളെ നിരവധി ചില പള്ളികളിൽ വികാരി അച്ഛന്മാർ ആദ്യം കൈവയ്ച്ച സംഭവങ്ങൾ ഒട്ടനവധി. കഴുത്തിന്‌ മുകളിൽ തലയുണ്ടെങ്കിൽ ഒരു പെൺകുട്ടിയും ഈ പീഢനം, അല്ലെങ്കിൽ ശരീരത്ത് വികാരിയുടെ തലോടൽ, ചുംബനം ഒന്നും പുറത്തുപറയില്ല. പറഞ്ഞാൽ വിവാഹം മുടങ്ങും. വീട്ടുമുറ്റത്ത് കെട്ടുന്ന പന്തൽ ചിലപ്പോൾ ആരുടെയെങ്കിലും ശവമടക്കിന്‌ ഉപയോഗിക്കേണ്ടിവരും. ഭക്ഷണം എല്ലാം വെറുതേ ആകും. മാത്രമല്ല അവൾക്ക് എല്ലാം പുറത്തു പറഞ്ഞാൽ പിന്നെ ആ പെൺകുട്ടിക്ക് ഒരു ജീവിതം ഉണ്ടാകില്ല. ആറ്റു നോറ്റിരുന്ന ചെറുക്കനും സ്ഥലം വിടും.

നാട്ടിൽ എല്ലാം മതത്തിലും മേഖലയിലും സ്ത്രീ അവകാശ മുന്നേറ്റം ഉണ്ടായിട്ടും കത്തോലിക്കാ സഭയിൽ പൗരോഹ്യത്യത്തിന്‌ കീഴിൽ അത് ഉടഞ്ഞുവീഴുകയാണ്‌. അവിടെയും സ്തീകൾ ഒരു വിപ്ലവമായി ഉണരണം…പ്രതികരിക്കാൻ ശക്തിയും കൂട്ടിന്‌ അതിശക്തമായ നിയമം ഉപയോഗിക്കണം. നമ്മുടെ മക്കളുടേയും ഭാര്യമാരുടേയും ചാരിത്ര്യം കവരാൻ ചില വൈദീക വേഷ ധാരികളായ ക്രിമിനലുകൾ ഉണ്ടാകാതിരിക്കാൻ സ്ത്രീകളും കത്തോലിക്കാ സഭയും ഉണർന്ന് പ്രവർത്തിക്കണം. അല്ലെങ്കിൽ വൈദീകരുടെ ലൈംഗീക അരാജകത്വത്തിൽ തകർന്ന് തരിപ്പണമായ പാശാചത്യ ക്രിസ്തീയ വിശ്വാസം ഇവിടെയും ആവർത്തിക്കും. പതിയിരിക്കുന്ന ഈ നാട്ടിലേ ഇരകൾ ഏത് സമയത്തും പലതും വെളിപ്പെടുത്താം. അവരെല്ലാം നഷ്ടപരിഹാരത്തിന്‌ പതിറ്റാണ്ട് കഴിഞ്ഞും വന്നാൽ കേരളത്തിലേ ആസ്തികൾ  വിറ്റ് ഇരകൾക്ക് കൊടുക്കേണ്ട അവസ്ഥ കത്തോലിക്കാ സഭക്ക് ഇപ്പോഴും ഇവിടെ നിലനില്ക്കുന്നുണ്ട്.”-വിഷയങ്ങൾ എഡിറ്റ് ചെയ്ത് നശിപ്പിക്കാതെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പ്രവാസി ശബ്ദം ഓൺലൈനിന്റെ നിലപാടാണ്‌ ഈ ലേഖനം

എന്തിനാണ്‌ വിവാഹിതരാവുന്ന പെൺകുട്ടികളേ വിവാഹത്തിന്‌ തലേന്നും 2ഉം, 3ഉം..ദിവസങ്ങൾ മുമ്പ്പല തവണകളായി വികാരിയച്ചന്മാർ പള്ളിമേടയിലേക്ക് വിളിപ്പിച്ച് ഒന്നും രണ്ടും മണിക്കൂർ മുറിയടച്ചിട്ട് ഇരിക്കുന്നത്? കേരളത്തിലേ മുഴുവൻ പള്ളികളിലും ഇതാണ്‌ ഇപ്പോൾ അനുവർത്തിക്കുന്നത്. സ്ത്രീകളേ ലഭിക്കാൻ ആഗ്രഹിക്കുന്ന ജൈവശാസ്ത്രപരമായ ആഗ്രഹങ്ങൾ ഉണർത്തുന്ന ഹോമോണുകൾ ഉള്ള ഒരു പുരുഷന്‌ സ്ത്രീകൾ   അപ്രാപ്യമാകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആർക്കും മനസിലാക്കാം. ആ ഹോർമോൺ ഉല്പ്പാദനം പ്രാർഥന കൊണ്ടും യേശുവിനേ വിളിച്ചതുകൊണ്ടും ഇല്ലാതാക്കില്ല. അല്ലെങ്കിൽ മരുന്ന് പ്രയോഗവും, ഹോർമ്മോൺ ഇല്ലാതാക്കാനുള്ള മെഡിക്കൽ രീതിയും ഉപയോഗിക്കണം. ഇതൊന്നും ഒരു വൈദീകരും ചെയ്യുന്നില്ല. അത്തരം ചില വൈദീകരാണ്‌ വിവാഹത്തലേന്ന് കേരളത്തിലേ എല്ലാ പള്ളികളിലും പെൺകുട്ടികളുമായി മണിക്കൂറുകൾ വികാരിയുടെ സ്വകാര്യ മുറിയിൽ വാതിലടച്ചിട്ട് ഇരിക്കുന്നത്.

എന്തിനാണ്‌ ഈ ദുരാചാരം? ആർക്കു വേണ്ടി എന്തു നേട്ടത്തിന്‌? വിശ്വാസപരമായ എന്ത് പുണ്യം കിട്ടാൻ? വിവാഹിതരാവുന്ന യുവതികളുമായി സംവദിക്കുമ്പോൾ എന്തുകൊണ്ട് അവളുടെ വീട്ടിലേ അമ്മയേ..പിതാവിനേ, സഹോദരനേ കൂടി ഒപ്പം ഇരുത്തി കൂടാ. വേദപാഠം കേൾക്കാൻ ആണ്‌ വിളിപ്പിക്കുന്നത് പോലും. എന്താണ്‌ വേദപാഠം..ഇത് വായിക്കുന്ന മറ്റ് മതക്കാർക്ക് വേണ്ടി പറയാം. പ്രാർഥനകൾ അറിയാമോ, സന്ധ്യ പ്രാർഥന അറിയാമോ എന്ന് ചോദിച്ചറിയുന്ന ഒരു പാരമ്പര്യ ചടങ്ങാണിത്. 12 വർഷം സഭയുടെ ഞായറാഴ്ച്ച ജയിലിൽ കിടത്തി പ്രാർഥനയും നമസ്കാരവും പഠിപ്പിച്ച ഒരു കുട്ടിയേ പിന്നെ പ്രാർഥന അറിയാമോ എന്നു കല്യാണ തലേന്ന് വിളിപ്പിച്ച് കൂടെയിരുത്തി ചോദിക്കാൻ നാണമില്ലേ? ഒരാഴ്ച്ച വീട്ടിൽ നിന്നും മാറ്റി പാർപ്പിച്ച് യുവതികളേ മൊബൈൽ പോലും പിടിച്ച് വാങ്ങി വയ്ച്ച് കല്യാണ സെമിനാർ നടത്തിയിട്ടും, ലൈംഗീക ജീവിതം പഠിപ്പിച്ചും മനസിലാക്കിയും പോരാഞ്ഞിട്ടാണോ ഈ വേദപാഠം കേൾക്കൽ എന്ന ദുരാചാരം കൂടി

ഇങ്ങിനെ ഈ ചടങ്ങ് നടത്തണെമെങ്കിൽ അവളുടെ അപ്പനേയോ..അമ്മയേയോ സഹോദരങ്ങളേയോ ഒപ്പം ഇരുത്തികൂടേ..വൈദീകരേ…വേദപാഠം കേൾപ്പിക്കാൻ വൈദീകനൊപ്പം ചിലവിട്ട് പുറത്തുവരുന്ന പെൺകുട്ടികളോട് ഞാൻ സാധാരണ ചോദിക്കാറുണ്ട്. എന്താണ്‌ വികാരിയച്ഛൻ ചോദിച്ചത്? പ്രാഥനകൾ ചോദിച്ചോ? മിക്കവരും പറയുന്ന ഒരു മറുപടിയുണ്ട്. ഹും…പ്രാർഥന….അത് അറിയാമോ എന്നു പോലും ചോദിച്ചില്ല…പിന്നെതാ ചോദിച്ചത് ഇത്ര നേരം?…അച്ഛൻ ചുമ്മാ അതും ഇതുമൊക്കെ ചോദിച്ചു. വിവാഹത്തിന്‌ ഒരുങ്ങിയ കന്യകയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അവളുടെ കണ്ണുകൾക്കും ശരീര വടിവുകൾക്കും ലൈംഗീക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആഹ്ളാദവും,  ആർക്കും വായിച്ചെടുക്കാം. വാക്കുകളിൽ പോലും പ്രത്യേകത കാണും. ഈ സമയത്ത് പെൺകുട്ടികളേ മാതാപിതാക്കൾ തനിച്ച് യാത്ര ചെയ്യാനും, പുറത്തും പോലും വിടില്ല. പെൺകുട്ടികളുടെ ജീവിതത്തിലേ ഈ നിർണ്ണായക സമയത്താണ്‌ വികാരിയച്ചൻ തനിച്ച് വിളിപ്പിക്കുന്നത്.അല്ലെങ്കിൽ ഈ പണി ഇടവകയിലേ കന്യാസ്ത്രീയേ ഏല്പ്പിച്ചു കൂടേ..ഏത് കാനോൻ നിയമത്തിലാണ്‌ ബൈബിളിലാണ്‌, …സഭാ നിയമത്തിലാണ്‌ കല്യാണപെണ്ണുമായി വിവാഹത്തിന്‌ മുമ്പ് വൈദീകന്‌ കുറച്ചു സമയം വേദപാഠത്തിന്‌ ഇരിക്കാൻ അനുമതി കൊടുക്കുന്നത്? അത് വികാരി തന്നെ ചെയ്യണം എന്നും എവിടെയേലും പറയുന്നുണ്ടോ?

സ്ത്രീയും പുരുഷനുമാണ്‌ പെൺകുട്ടിയും വികാരിയച്ചനും. യേശുവും മറിയവുമല്ല എന്നും പിതാവും മകളും അല്ലെന്നും സഭയും പൊതുജനവും മനസിലാക്കണം. പുരുഷന്‌ പുരുഷന്റെ വികാരങ്ങൾ ഉണ്ട്. അത് വൈദീകർക്ക് ഇല്ലാ എന്ന് പറയാൻ ആർക്കാണ്‌ ധൈര്യം? ആരേലും വന്നാൽ വിശ്വാസത്തിന്റെ തിമിരം ബാധിച്ച് അവർ ലോകത്തേ വെല്ലുവിളിക്കുകയും ലൈംഗീക അരാജകത്വത്തിന്‌ കൂട്ട് നില്ക്കുകയുമാണ്‌. ഭക്തി തലക്കു പിടിച്ച് വിവേകവും ബുദ്ധിയും നശിക്കരുത്. അത്തരക്കാരുടെ സ്ത്രീകൾക്കും, പെൺകുട്ടികൾക്കും ചിലപ്പോൾ ദുരന്തം വരാം. വൈദീകന്റെ പീഢനവും ഗർഭവും പുണ്യമായി ഒരു സ്ത്രീയും കാണരുത്. അതിനേ ഭക്തമായി ഒളിപ്പിക്കുകയും ചെയ്യരുത്. പ്രതികരിക്കണം, സാഹചര്യങ്ങൾ ഇല്ലാതാക്കണം.

ഇപ്പോഴത്തേ പള്ളികളിലെ നടപ്പുരീതി: ഇപ്രകാരം: വിവാഹ തലേന്നും, മുമ്പും വികാരിയച്ചൻ മാതാപിതാക്കളേ വിളിക്കും, അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ അയൽ വാസികളോടോ ബന്ധുക്കളോടോ പറഞ്ഞുവിടും....അവളോട് വന്ന് എന്നെ കാണാൻ പറ…അവളോട് വന്ന് വികാരിയച്ഛനേ കാണാൻ പള്ളീന്ന് അച്ഛൻ പറഞ്ഞു വിട്ടൂന്ന് പറയാൻ പറ…കണ്ടില്ലെങ്കിൽ പല വികാരിമാരും പെൺകുട്ടികളേ നിർബന്ധമായി വിളിച്ചുവരുത്തും.ഒന്നല്ല 3 തവണ എങ്കിലും ഒരു പെൺകുട്ടി വിവാഹത്തിന്‌ മുമ്പ് വികാരിയച്ചനേ പോയി കണ്ടിരിക്കും. ആചാരങ്ങൾ നന്നായി നടത്തുന്ന മഹാ ഭൂരിപക്ഷം വൈദീകർ ഉണ്ടാകാം. എന്നാൽ ഒരു ഇരതീനി മതി എല്ലാം തകർക്കാൻ. ആ ഒരു ഇരതീനിക്ക് വേണ്ടി മുഴുവൻ വൈദീകരേയും കുറ്റപെടുത്താതിരിക്കാൻ നയം മാറണം. ഒരു ഇരതീനിയും പള്ളിമേടയിൽ പാടില്ല.

വിവാഹപെണ്ണിനേ പള്ളിമുറിയിൽ കയറ്റി വാതിലടച്ചിട്ട് നടത്തുന്ന ഈ പരിപാടി ഏത് ആചാരത്തിന്റെ ഭാഗമായേലും അവസാനിപ്പിക്കണം. സഭ ഇപ്പോൾ നിയമം പോലെ നടപ്പാക്കുന്ന ഈ രീതി നിർത്തലാക്കണം. ബാങ്ക് ലോൺ എടുത്ത് മകളുടെ വിവാഹം നടത്തുമ്പോൾ അതിൽ കൈയ്യിട്ട് വാരി പതിനായിരങ്ങൾ പെൺകുട്ടിയേ ട്രാപ്പിലാക്കി വാങ്ങുന്ന വൈദീകരും നാട്ടിൽ ഉണ്ട്. മാരകമായ പാപികൾക്കും കണ്ണിൽ ചോരയില്ലാത്ത ക്രൂരതകൾക്കും ഒടേ തമ്പുരാൻ അവർക്ക് കൂലി നല്കട്ടേ.

സ്ത്രീകളോടുള്ള വൈദീകരുടെ പെരുമാറ്റത്തിൽ നിർദ്ദേശിക്കുന്ന മാറ്റങ്ങൾ

വൈദീകരേ പള്ളി മേടയിൽ സ്ത്രീകൾ, പെൺകുട്ടികൾ, വിദ്യാർഥിനികൾ എന്നിവർ പോയി തനിച്ച് കാണരുത്, ഒരു കാരണവശാലും നിങ്ങൾ സന്ദർശിക്കുന്ന സമയത്ത് വൈദീകന്റെ ബഡ് റൂമും, സ്വകാര്യ മുറിയും വാതിൽ ചാരാൻ പോലും സമ്മതിക്കരുത്. കുമ്പസാര കൂട്ടിൽ പാപങ്ങൾ ഏറ്റ് പറയുകമാത്രം ചെയ്യുക. ഭർത്താവിന്റെ കുറ്റം പറയാനുള്ള സ്ഥലമല്ലത്. ഒരു ദിവസം എത്ര പ്രാവശ്യം ബന്ധപ്പെടുന്നു എന്നും, ഭർത്താവ്‌ സഹകരിക്കുന്നുണ്ടോ എന്നും ചോദിച്ചാൽ കുമ്പസാര കൂട്ടിൽ ഇരിക്കുന്ന ആ അന്തിക്രിസ്തുവിനേ എഴുനേറ്റ് നിന്ന് ചെരിപ്പൂരി അടിക്കുക,

ലൈംഗീക കാര്യങ്ങൾ കുമ്പസാര കൂട്ടിൽ ചോദിച്ചാൽ അത് പരസ്യപെടുത്തുകയും പരാതി പോലീസിൽ നല്കുകയും ചെയ്യുക. സ്ത്രീ നിയമങ്ങൾ പ്രകാരം ആ വൈദീകന്‌ ജാമ്യം പോലും കിട്ടില്ല. പ്രാർഥിക്കാനും, സ്വകാര്യതകൾ പറയാനും ഉണ്ടെങ്കിൽ സഭയുടെ അംഗീകൃത കൗൺസിലർമാരേ കാണുക, സ്ത്രീകളും ധാരാളം കന്യാസ്ത്രീകളും ലഭ്യമാണ്‌.പള്ളിമുറിയിലേക്ക് അച്ചന്മാർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ശീലം സ്ത്രീകൾ അവസാനിപ്പിക്കുക. അവർക്ക് കുശിനിക്കാരേ വയ്ച്ച് അതാവാം. ഭക്ത സംഘടനകളിൽ പ്രവർത്തിക്കുന്നത് ആവശ്യമെങ്കിൽ മാത്രം. ഒരിക്കലും വൈദീകർ മാതൃ വേദിയോഗത്തിന്റെ തലപ്പത്തും സ്ത്രീ സംഘടനകളിലും നേതൃത്വം കൊടുക്കരുത്. കന്യാസ്ത്രീകൾക്ക് വിട്ട് കൊടുക്കുക. മാതൃ വേദി, ഭക്ത സംഘടന ആവശ്യങ്ങൾക്കായി വൈദീകർ വീടുകളിൽ ചെന്ന് തനിച്ച് സ്ത്രീകളേ കാണരുത്. വൈദീകർക്ക് സ്ഥിരമായി ഫോൺ വിളിക്കുന്നത് സ്ത്രീകൾ നിർത്തുക. പ്രത്യേകിച്ച് ഭർത്താവ്‌ ഇല്ലാത്തപ്പോൾ, വൈദീകർ സ്ത്രീകളുടെ മൊബൈൽ ഫോണിലേക്ക് നേരിട്ടുള്ള തുടർച്ചയായ വിളികൾ ഒഴിവാക്കുക,

പള്ളിയിൽ സ്ത്രീകളുടെ ഇടയിൽ കയറി തിക്കി തിരക്കി കുർബാന നല്കുന്നത് കന്യാസ്ത്രീകളേ ഏല്പ്പിക്കുക. പലയിടത്തും കന്യാസ്ത്രീകളേ പുരുഷനാമാർക്ക് കുർബാന നല്കാൻ വിട്ട് വികാരിമാർ സ്തീകളുടെ ഭാഗത്ത് പോകും. പള്ളിയിൽ മിഡിയും ടോപ്പും, ജീൻസും ഒക്കെ ഇട്ട് വരാൻ സ്ത്രീകളേ അനുവദിക്കുക.ആദ്യം വൈദീകർ സ്ത്രീകളുടെ വസ്ത്രം കണ്ട് സഹനം അവിടെ നിന്നും തുടങ്ങാൻ ശീലിക്കുക.വൈദികരുടെ ഭാഗത്തുനിന്നാണങ്കിൽപോലും പാപസാഹചര്യങ്ങൾ ഉണ്ടായാൽ അതിനോട് തുടക്കത്തിലെ NO പറയാൻ പരിശീലിക്കുകയും അത് നമ്മുടേ ആൺകുട്ടികളെയും പെൺകുട്ടികളെയും പരിശീലിപ്പിക്കുകയും ചെയ്യുക. മദ്യപാനികളായ ഭർത്താക്കന്മാരുടെ സ്ത്രീകൾ, വിധവകൾ എന്നിവർ വൈദീകരുമായി കാര്യങ്ങൾ പറയുമ്പോൾ ഇരു പക്ഷവും സ്വകാര്യതയിലേക്ക് പോകുന്നത് ഒഴിവാക്കുക. ആവശ്യമെങ്കിൽ കൗൺസിലിങ്ങ് നടത്തുന്ന നല്ല മിടുമിടുക്കികളായ കനാസ്ത്രീകളേ തന്നെ സമീപിക്കുക.

വൈദികവൃത്തിയ്ക്ക് നിലവിൽ ബ്രഹ്മചര്യം ആവശ്യമാണെന്നിരിക്കെ അത് കാത്തുസൂക്ഷിക്കുവാൻ സാധിക്കില്ല എന്ന് പൂർണ്ണ ബോധ്യമുള്ള വൈദികരെ ഈ ഫീൽഡിൽ നിർബന്ധിപ്പിച്ച് നിർത്തരുത്. തിരുവത്രമൂരി പോകാൻ പറയുക.ഭരമേല്പിക്കപ്പെട്ട ഉത്തരവാദിത്തത്തെക്കാൾ ഉപരി രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനങ്ങൾ സൃഷ്ടിക്കാൻ വെമ്പൽകൊള്ളുന്ന വൈദികരെയും വൈദിക ശ്രേഷ്ഠരെയും സഭതന്നെ നിയന്ത്രിക്കുക, വേദപാഠം പഠിക്കുന്ന പെൺകുട്ടികൾക്ക് വൈദീകനേ പള്ളിമേടയിൽ തനിച്ച് ഒരു കാരണവശാലും കാണാൻ പോകരുതെന്ന് മാതാ പിതാക്കൾ നിർദ്ദേശം നല്കുക. വൈദീകരും ഇത്തരം സന്ദർഭം ഒഴിവാക്കുക, ഭ്രാന്ത് പിടിച്ച് ഭക്തി ആപത്താണ്‌. കാര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഭക്തിയിൽ നഷ്ടപെടാതിരിക്കുക, ഭർത്താവിന്റെ ലൈംഗീക താല്പര്യ കുറവ്‌ ഒരിക്കലും വൈദീകനുമായി പങ്കുവയ്ക്കാതിരിക്കുക,

വീട്ടിലേ സ്വകാര്യതകൾ വൈദീകരുമായി പങ്കുവയ്ക്കരുത്.യുവജന സംഘടകൾ, ഭക്ത സംഘടനകൾ, സ്ത്രീ സംഘടനകൾ എന്നിവയുടെ അമരത്ത് കൈക്കാരന്മാർ തന്നെ വരികയും ആല്മായർ തന്നെ നേതൃത്വം നല്കുകയും വേണം.വൈദീകനേ ശരീരത്തും ളോഹയിലും തൊടുന്നത് വീരാരാധനയും സഹോദര സ്നേഹവുമായി സ്ത്രീകൾ കാണാതിരിക്കുക, ഒരിക്കലും വൈദീകന്‌ ചുറ്റും സ്ത്രീ വലയവും ശ്രംഗാരവും വൈദീകർ അനുവദിക്കാതിരിക്കുക.മാതൃ സംഘടക്കാരുടെ കൂടെ ഒറ്റയാൾ പുരുഷനായി വികാരിയച്ചന്മാർ ഇപ്പോൾ എല്ലായിടത്തും അനുവർത്തിക്കുന്ന ടൂർ പോക്ക് നിർത്തുക. കൊച്ചച്ചനും പോകരുത്, കന്യാസ്ത്രീകളേയും, ആല്മായ നേതൃത്വത്തേയും അത് ഏല്പ്പിക്കുക.

എല്ലാത്തിലും ഉപരി മറ്റ് ക്രിസ്തീയ സഭയേ പോലെ താല്പര്യമുള്ള വൈദീകരേ വിവാഹത്തിന്‌ അനുവദിച്ച് സഭാ നിയമത്തിൽ മാർപ്പാപ്പ മാറ്റം വരുത്തുക. 13നൂറ്റാണ്ട് വരെ മാർപ്പാപ്പ വരെ വിവാഹിതനായിരുന്നു. ക്രിസ്തു ശിഷ്യന്മാരും വിവാഹിതരായിരുന്നു. കഴിഞ്ഞ 10വർഷക്കാലമായി സഭ വിവാഹം വൈദീകർക്ക് അനുവദിക്കുന്നത് ചർച്ച ചെയ്യുകയാണ്‌. വത്തിക്കാനിൽ ഇപ്പോഴും ഈ ഫയലിലേ ചർച്ചകൾ നടക്കുകയാണ്‌.

Top