കൊല്ലത്ത് പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തില്‍ കുരുക്കിട്ട് കൊന്ന ശേഷം വഴിയില്‍ ഉപേക്ഷിച്ചു

കൊല്ലം: മിണ്ടാപ്രാണികളോട് കണ്ണില്ലാത്ത ക്രൂരത കാണിച്ചാണ് പലപ്പോഴും നമ്മുടെ നാട് തല കുനിക്കേണ്ടി വന്നിട്ടുള്ളത്. പട്ടിയെ വണ്ടിയുടെ പുറകില്‍ കെട്ടിയിട്ട് ഓടിച്ചും ആനയുടെ വായില്‍ പടക്കം നിറച്ച പൈനാപ്പില്‍ നല്‍കിയും നിരവധി സംഭവങ്ങള്‍ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ വീണ്ടും മിണ്ടാപ്രാണികളോട് കാണിച്ച ക്രൂരതയുടെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സംഭവം കൊല്ലത്താണ്. മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തില്‍ കുരുക്കിട്ട് കൊന്നശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു ഉണ്ടായത്.

കൊല്ലം ഇരവിപുരത്താണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ രാവിലെയാണ് കഴുത്തില്‍ ചരട് കൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തിയശേഷം തെരുവില്‍ ഉപേക്ഷിച്ചനിലയില്‍ പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പൂച്ചക്കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടിയാണ് വഴിവക്കില്‍ തള്ളിയത്. പൂച്ചകുട്ടികളെ നാട്ടുകാര്‍ തന്നെ കുഴിച്ച് മൂടി. അടുത്തിടെ സമീപമുള്ള മാര്‍ക്കറ്റിലെ നായ് കുട്ടികളോടും ചിലര്‍ ഇത്തരത്തില്‍ ക്രൂരത കാണിച്ചിരുന്നു.

Loading...