2654 കോടിയുടെ വായ്പ തട്ടിപ്പ്; മുന്‍ ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ന്യുഡല്‍ഹി: ബാങ്ക് ഓഫ് ഇന്ത്യയില്‍ നടന്ന വായ്പ തട്ടിപ്പ് കേസില്‍ രണ്ട് മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വഡോദര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചറിന് അനധികൃതമായി 2654 കോടി രൂപ വായ്പ നല്‍കിയതിനാണ് രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.

ബാങ്കിന്റെ മുന്‍ ജനറല്‍ മാനേജര്‍ വി.വി അഗ്നിഹോത്രി, ഡെപ്യുട്ടി ജനറല്‍ മാനേജര്‍ പി.കെ ശ്രീവാസ്തവ എന്നിവരാണ് അറസ്റ്റിലായത്.ഇരുവരെയും തിങ്കളാഴ്ച്ച അഹമ്മദാബാദ് കോടതിയില്‍ ഹാജരാകും. തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനി പ്രമോട്ടര്‍മാരെ കഴിഞ്ഞ ഏപ്രലില്‍ അറസ്റ്റ് ചെയ്തിരുന്നു.

Top