10 ലക്ഷം രൂപ കൈക്കൂലി വാങ്ങി, ദില്ലിയിലെ ബിജെപി കൗണ്‍സിലര്‍ സിബിഐ അറസ്റ്റില്‍

ദില്ലി: കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ദില്ലിയിലെ ബിജെപി കൗണ്‍സിലറം സിബിഐ അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് സൗത്ത് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വസന്ത്കുഞ്ച് കൗണ്‍സിലറായ മനോജ് മെഹ്ലാലവത്തെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുസസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

അതേസമയം പാര്‍ട്ടി അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ പറഞ്ഞു.വീട് നിര്‍മ്മാണത്തിന് അനുമതിക്കായിട്ടായിരുന്നു കൗണ്‍സിലര്‍ 10 ലക്ഷം കൈക്കൂലി വാങ്ങിയതെന്ന് സിബിഐ വ്യക്തമാക്കുന്നു.സ്‌പെഷ്യല്‍ കോടതി ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

Loading...