മത്തായിയുടെ മരണം;റീപോസ്റ്റുമോര്‍ട്ടം ഉടന്‍, ആരെയും പ്രതി ചേര്‍ക്കാതെ എഫ്‌ഐആര്‍

പത്തനംതിട്ട:ചിറ്റാറിലെ ഫാം ഉടമ മത്തായിയുടെ മരണത്തില്‍ സിബിഐ ആദ്യ നടപടി തുടങ്ങി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. സി ബി ഐ എഫ് ഐ ആറിലും ആദ്യം ആരെയും ഇതുവരെ പ്രതികളാക്കിയിട്ടില്ല. അന്വേഷണത്തിന്റെ മുന്നോട്ടുള്ള ഘട്ടത്തില്‍ വനപാലകരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. അതേസമയം മനപുര്‍വ്വമല്ലാത്ത നരഹത്യ അടക്കം 10 വകുപ്പുകളാണ് സിബിഐ എഫ് ഐ ആറിലും ഉള്ളത്.

നേരത്തെ കേസ് അന്വേഷിച്ച സി – ബ്രാഞ്ച് സംഘവും ഇതേ വകുപ്പുകള്‍ തന്നെയാണ് ചുമത്തിയത്. റിപോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കാനും തീരുമാനം ആയിട്ടുണ്ട്. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന് കത്ത് നല്‍കി. വരും ദിവസം സിബിഐ സംഘം മത്തായിയുടെ വീട് സന്ദര്‍ശിക്കും .ജൂലൈ 28ന് ആണ് വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ചത്

Loading...