ഹാഥ്‌റാസില്‍ അന്വേഷണം തുടങ്ങി, ബന്ധുവെന്ന അവകാശപ്പെട്ട് എത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി

രാജ്യത്തെ ഞെട്ടിച്ച ഹാഥ്‌റസ് സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടംബത്തെ കാണാനുള്ള യാത്രാ മധ്യേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനേയും മറ്റ് മൂന്ന് പേരെയും ഇഡി ചോദ്യം ചെയ്യും. നാളെയായിരിക്കും ചോദ്യം ചെയ്യുക. ഒപ്പം പെണ്‍കുട്ടിയുടെ ബന്ധുവെന്നവകാശപ്പെട്ട് മൂന്ന് ദിവസം വീട്ടില്‍ തങ്ങിയ വനിത ഡോക്ടര്‍ക്കെതിരെയും ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അതേസമയം പൊലീസ് അന്വേഷണത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പിന്നാലെ ഹാഥ്‌റസ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.

അന്വേഷണം ഏറ്റെടുത്തതായുള്ള വിജ്ഞാപനം കേന്ദ്രം ഇന്നലെ പുറത്തിറക്കുകയും ചെയ്തു. കേസ് ഇന്ന് റജിസ്റ്റര്‍ ചെയ്തുവെന്നറിയിച്ച സിബിഐ രണ്ട് ദിവസത്തിനുളളില്‍ ഹാഥ്‌റസിലെത്തുകയും ചെയ്യും. ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കുടംബത്തിന്റെ പരാതിയിലും, സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിലും ഇതിനോടകം നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പ്രത്യേക സംഘം സിബിഐക്ക് കൈമാറി.വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം പൊലീസ് ദഹിപ്പിച്ചതില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് സ്വമേധയായെടുത്ത കേസ് നാളെ പരിഗണിക്കാനിരിക്കേ കുടുംബത്തെ ലഖ്‌നൗവിലേക്ക് മാറ്റി. സുരക്ഷ കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടി കുടംബത്തെ മാറ്റിയതിനാല്‍ ഇടത് എംപിമാരുടെ ഹാഥ്‌റസ് സന്ദര്‍ശനം മാറ്റിവച്ചു.അതേ സമയം മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനായി സമര്‍പ്പിച്ച ഹെബിയസ് കോര്‍പ്പസ് ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് ഇഡി ചോദ്യം ചെയ്യുന്നത്.

Loading...