രാജ്യത്ത് കൊവിഡ് ബാധ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജൂണ്‍ ഒന്നിനു ചേരുന്ന ബോര്‍ഡ് യോഗത്തില്‍ പരീക്ഷ നടത്തിപ്പിനെപ്പറ്റി അവസാന തീരുമാനമെടുക്കും.
മെയ് നാലിനാണ് സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ആരംഭിക്കേണ്ടിയിരുന്നത്. ഇതുവരെയുള്ള സ്‌കോര്‍ കണക്കാക്കിയാവും പത്താം ക്ലാസിന്റെ ഫലപ്രഖ്യാപനം. സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് എഴുത്തുപരീക്ഷ നേരിടാം.
Loading...