സിബിഎസ്ഇ പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ; ഡേറ്റ് ഷീറ്റ് പ്രഖ്യാപിച്ചു

ദില്ലി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഇനിയും നടക്കാനുള്ള പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു. ജൂലൈ 1 മുതൽ 15 വരെയാണ് പരീക്ഷകൾ. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്.

എല്ലാ പരീക്ഷകളും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് നടക്കുന്നത്. കഴിഞ്ഞ ആഴ്ച ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നെന്നു രമേശ് പൊക്രിയാൽ പറഞ്ഞു. ഓ​ഗസ്റ്റിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Loading...

പ്ലസ്ടു തലത്തിൽ 29 വിഷയങ്ങളിൽ പരീക്ഷ ശേഷിക്കുന്നുണ്ടെങ്കിലും ഇതിൽ 12 വിഷയങ്ങളാണു കേരളത്തിലെ വിദ്യാർഥികൾക്കു ബാധകം. കേരളത്തിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നേരത്തേ പൂർത്തിയായിരുന്നു.