ആലുവയില്‍ കേന്ദ്ര സേന; ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ ഏറ്റെടുത്തു

കൊച്ചി. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. പ്രതിഷേധം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിലാണ് കൂടുതല്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പോലീസ് നിരീക്ഷണത്തിലാണ്.

അതേസമയം ആലുവയില്‍ കേന്ദ്ര സേന എത്തി. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമണമാണ് ആലുവയില്‍ നടന്നത്. ആലുവയിലെ ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാപില്‍ നിന്നുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുന്നത്. ഇതിനായി 15 അംഗ സംഘമാണ് എത്തിയത്. നിരോധനത്തിന് പിന്നാലെ സംഘടനയുടെ വിവിധ ഓഫീസുകള്‍ അടച്ചു പൂട്ടി സീല്‍ ചെയ്യുന്നതിലേക്ക് കടക്കുമെന്നും. ഇതിന് പിന്നാലെ ആക്രമം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

Loading...

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ. അബ്ദുള്‍ സത്താര്‍ പൊലീസ് കസ്റ്റഡിയില്‍. എന്‍ഐഎ സംഘം കരുനാഗപ്പള്ളിയിലെ കാരുണ്യ ട്രസ്റ്റില്‍ നിന്നുമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അല്‍പ സമയം മുന്‍പ് അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പൊലീസും കേന്ദ്ര ഏജന്‍സികളും ഇവിടെയെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പിഎഫ്‌ഐ ഹര്‍ത്താലും ബന്ധപ്പെട്ട അക്രമത്തിന് ആഹ്വാനം ചെയ്തതിനുമാണ് അറസ്റ്റ്

അബ്ദുള്‍ സത്താറിന്റെ വീട്ടിലും കരുനാഗപ്പള്ളിയി കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലുമെല്ലാം രണ്ടു ദിവസം മുന്‍പ് പൊലീസിന്റെ പരിശേധനയുണ്ടായിരുന്നു. എന്നാല്‍ ആ സമയങ്ങളില്‍ അബ്ദുള്‍ സത്താര്‍ സ്ഥലത്തില്ലായിരുന്നു. തിരിച്ചെത്തിയ സത്താര്‍ രാവിലെ മുതല്‍ക്കെ കാരുണ്യ സെന്ററിലുണ്ടായിരുന്നു.