സുപ്രധാന പാര്‍ലമെന്ററി സമിതികളില്‍ നിന്നും പ്രതിപക്ഷത്തെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി. പാര്‍ലമെന്ററി സമിതികളില്‍ നിന്നും പ്രതിപക്ഷത്തെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരവും ഐടിയും അടക്കമുള്ള പ്രധാനപ്പെട്ട എല്ലാ പാര്‍ലമെന്ഡററി സമിതികളുടെ അധ്യക്ഷ പദവികളില്‍ നിന്നും പ്രതിപക്ഷ പ്രതിിധികളെ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. ചൊവ്വാഴ്ചയാണ് പാര്‍ലമെന്ററി സമിതികളെ പുനസംഘടിപ്പിച്ചത്. പ്രധാനപ്പെട്ട പാര്‍ലമെന്ററി സമിതികളായ ആഭ്യന്തരം, ധനകാര്യം, ഐടി, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം എന്നീ സമിതികളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെയും രണ്ടാമത്തെ പാര്‍ട്ടിയായ ടിഎംസിയെയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം ഏകാധിപത്യത്തിലേക്കുള്ള നീക്കമെന്നും ആരോപിച്ചു.

ആഭ്യന്തര പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എംപി മനു അഭിഷേക് സിങ്വിയെ മാറ്റി ബിജെപി എംപിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബ്രിജ് ലാലിനെ നിയമിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ ഐടി സമിതിയില്‍ നിന്നും മാറ്റി പകരം ശിവസേന എംപി പ്രതാപ്‌റാവുവിനെ നിയമിച്ചു. തരൂര്‍ ഈ സമിതിയുടെ ചെയര്‍മാനായിരിക്കെ ഭരണകക്ഷി എംപിമാര്‍ അദ്ദേഹത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു.

Loading...

തരൂരിനെ സ്ഥാനത്ത് നിന്ന് നീക്കണം എന്ന് ആവശ്യപ്പെട്ട് പലതവണ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതിയും ലഭിച്ചിരുന്നു. അതേസമയം കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ബിജെപിക്കെതിരെ നടത്തുന്നത്. ചൈനീസ് ഏകകക്ഷി ഭരണത്തിലും റഷ്യന്‍ പ്രഭു്കന്മാരുടെ മാതൃകയിലും പ്രധാനമന്ത്രി ആകൃഷ്ടനായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ബിജെപിയെ വിമര്‍ശിച്ചു. അതേസമയം ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി,വനം, കാലാവസ്ഥ എന്നിവ സംബനിധിച്ച സമിതിയുടെ ചെയര്‍മാനായി ജയറാം രമേശിനെ വീണ്ടും നിയമിച്ചു. കോണ്‍ഗ്രസിന് നിലിലുള്ള ഏക പാര്‍ലമെന്ററി സമിതി അധ്യക്ഷ പദവിയാണിത്.

സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവിനെ മാറ്റി ആരോഗ്യ കുടുംബക്ഷേമ സമിതിയുടെ ചെയര്‍മാനായി ബിജെപി എംപി ഭുവനേശ്വര്‍ കലിതയേയും നിയമിച്ചു. അതേസമയം ബിജെപി നേതാക്കള്‍ തലപ്പത്തുള്ള പാനലുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ലോക്‌സഭയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിക്ക് ഒരു ചെയര്‍മാന്‍ പദവി പോലുമില്ല.