ന്യൂഡല്‍ഹി. മുഖ്യമന്ത്രി പിണറായി വിജയനോടും ആരോഗ്യമന്ത്രി വീണ ജോര്‍ജിനോടും ദുബായ് സന്ദര്‍ശനത്തില്‍ വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. യുകെ, നോര്‍വേ എന്നിരാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനാണ് മുഖ്യമന്ത്രിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍ നോര്‍വ, യുകെ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് തിരിച്ച് വരുന്ന വഴി ദുബായ് സന്ദര്‍ശിച്ചതാണ് വിശദീകരണം ചോദിക്കുവാന്‍ കാരണം.
ദുബായ് സന്ദര്‍ശനം ചൂണ്ടിക്കാട്ടി പിന്നീടാണ് പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയത്. അതേസമയം സ്വകാര്യയാത്രയ്ക്ക് ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുവാന്‍ അനുവാദമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഈ കാരണത്താലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ദുബായ് സന്ദര്‍ശനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയത്. എന്നാല്‍ ദുബായ് സന്ദര്‍ശനത്തിന്റെ ചിലവ് സ്വന്തം നിലയ്ക്ക് വഹിക്കാമെന്നായിരുന്നു വീണ ജോര്‍ജിന്റെ മറുപടി.
ദുബായ് സന്ദര്‍ശനം സ്വകാര്യ സന്ദര്‍ശനമാണ് എന്നാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍, സ്വകാര്യ സന്ദര്‍ശനമാണെങ്കില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ ഒപ്പം കൊണ്ടു പോയത് എന്തിനെന്ന് കേന്ദ്രം ആരാഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. യുകെയിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ദുബായ് വഴി മടങ്ങാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന്റെ തീരുമാനത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു.
മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് വീണാ ജോര്‍ജ്ജിന്റെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വകാര്യ സന്ദര്‍ശനം എന്ന വീണാ ജോര്‍ജ്ജിന്റെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വകാര്യ സന്ദര്‍ശനം എന്ന വീണാ ജോര്‍ജ്ജിന്റെ ന്യായീകരണം ആദ്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചില്ല എന്നാണ് വിവരം. എന്നാല്‍, ദുബായ് സന്ദര്‍ശനത്തിന്റെ ചിലവ് സ്വന്തം നിലയ്ക്ക് വഹിക്കാമെന്ന് വീണാ ജോര്‍ജ്ജ് കേന്ദ്ര സര്‍ക്കാരിനെ പിന്നീട് അറിയിക്കുകയായിരുന്നു.