മരുന്നുകള്‍ക്ക് 70 ശതമാനം വിലകുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍

ന്യൂഡല്‍ഹി/ മരുന്നുകളുടെ വിലയില്‍ വലിയ കുറവ് വരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. അര്‍ബുദം, പ്രമേഹം, ഹൃദ്യോഗം എന്നി രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയില്‍ 70 ശതമാനം കുറവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വതന്ത്ര്യദിനത്തിന് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് വലിയ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇത് സംബന്ധിച്ച് കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

Loading...

ഒന്നിലധികം മാര്‍ഗങ്ങളിലൂടെ വിലകുറയ്ക്കുവാനുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കമ്പനികളുമായി ഇത് ചര്‍ച്ച ചെയ്താകും തീരുമാനത്തില്‍ എത്തുക. ചര്‍ച്ചയിലൂടെ വിവിധ മരുന്നുകള്‍ക്ക് 70 ശതമാനം വിലകുറയുമെന്നാണ് കണക്കാക്കുന്നത്. ആവശ്യമരുന്നുകളുടെ 2015ലെ പട്ടിക പരിഷ്‌കരിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.