Top Stories

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു

സുപ്രീംകോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പിനു പകരം പിഴവില്ലാത്ത മറ്റൊരു വകുപ്പ് കൂട്ടിച്ചേർക്കാനാണ് സർക്കാരിൻറെ നീക്കം. സമൂഹമാധ്യമങ്ങളിലൂടെ ഭീകരവാദം വളർത്തുന്നതും, ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും തടയുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യം.ഏതൊക്കെ കുറ്റകൃത്യങ്ങളാണ് പുതിയ വകുപ്പിൻറെ പരിധിയിൽ വരിക എന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തതയുണ്ടാവും. കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഭേദഗതി നിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂക്ഷ്്മപരിശോധന നടത്തിവരികയാണ്. ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയാൽ ഐടി മന്ത്രാലയമായിരിക്കും മതിയായ കൂടിയാലോചനകൾ നടത്തി നിയമഭേദഗതി പാർലമെൻറിൽ കൊണ്ടുവരിക. അതേസമയം, സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഇന്ത്യൻ ശിക്ഷാനിയമത്തിൽ വകുപ്പുകൾ പര്യാപ്തമാണെന്ന വാദവും ശക്തമാണ്. സമൂഹമാധ്യമങ്ങളിൽ ഭരണകൂടത്തെ വിമർശിക്കുന്നവരെ നേരിടാൻ പുതിയ വകുപ്പ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. അവ്യക്തവും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. ഈ വകുപ്പ് റദ്ദാക്കിയതോടെ സമൂഹമാധ്യമങ്ങൾ വഴി ദേശസുരക്ഷയെ ബാധിക്കുന്നതും സമാധാന അന്തരീക്ഷം തകർക്കുന്നതുമായ പ്രവർത്തനങ്ങൾ തടയാൻ കഴിയുന്നില്ലെന്ന പൊലീസിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് നിയമഭേദഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെൻറിൻറെ സ്റ്റാൻഡിങ് കമ്മിറ്റിയും ഐടി നിയമം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. 66 എ വകുപ്പിലെ കർശന വ്യവസ്ഥകൾക്കു പകരം താരതമ്യേന മയപ്പെടുത്തിയ വ്യവസ്ഥകളായിരിക്കും നിയമഭേദഗതിയിലുണ്ടാവുക.

Related posts

ഇടതുമായി ഒന്നിച്ച് മൽസരിച്ച ഇറോം ശർമിളക്ക് ദയനീയമായ തോൽവി

subeditor

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ എത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

subeditor10

പ്ലസ് വൺ ചോദ്യപേപ്പർ ചോർന്നു; ജ്യോഗ്രഫി പരീക്ഷയും വിവാദത്തിൽ

സൗദി രാജാവിന്‌ കുടുംബത്തിന്റെ താക്കീത്: അമേരിക്കയെ കൈവിട്ട് റഷ്യയെ കൂട്ടുപിടിക്കുന്നു.

subeditor

കടക്ക് പുറത്ത് പരാമര്‍ശം വിലയിരുത്തേണ്ടത് ജനങ്ങള്‍; സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് കോടിയേരിയുടെ വരമ്പത്ത് കൂലി നയം: ഉമ്മന്‍ചാണ്ടി 

കൃപേഷ്, ശരത്‌ലാല്‍ കൊലപാതകം, സിപിഎമ്മിന് ഇനി പെരിയയില്‍ നിലനില്‍പ്പില്ല, കല്യോട്ട് 65 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

subeditor10

ചെന്നൈയില്‍ ഡ്രില്‍ പരിശീലനത്തിനിടെ നിലത്തേക്ക് തെറിച്ച് വീണ് 19കാരിക്ക് ദാരുണാന്ത്യം

ലാവ്‌ലിൻ കേസ് നാളെ പരിഗണിച്ചേക്കില്ല, വാദം മാറ്റി വയ്ക്കാൻ സാധ്യത

subeditor

അറ്റ്ലസ് ജ്വല്ലറികളിൽ ബാങ്കുകളുടെ പരിശോധന.സ്വർണ്ണ ശേഖരം കാണാനില്ല. ലോക്കറുകളും, ഷെല്ഫുകളും കാലി.

subeditor

സ്ത്രീകള്‍ എത്തിയാല്‍ പ്രസാദം നല്‍കുമെന്ന് മാളികപ്പുറം മേല്‍ശാന്തി

subeditor5

വീണ്ടും ശ്രീധരന്‍പിള്ളയുടെ നാക്ക് പിഴച്ചു, ‘സ്ഥാനാര്‍ഥിയുടെ മൂന്നു ഭാര്യമാര്‍ മരിച്ചതെങ്ങനെ? രണ്ടാംഭാര്യ അടൂര്‍കാരി’

subeditor10

തന്നെ ലൈംഗീകമായി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് വീണ്ടും സരിത രംഗത്ത്

subeditor5

Leave a Comment