സോഷ്യല്‍മീഡിയയില്‍ കൗതുകമുണര്‍ത്തി കേന്ദ്ര സഹമന്ത്രി ജയന്ത് സിന്‍ഹയുടെ പുറകില്‍ നിന്ന് ഗോഷ്ടി കാണിക്കുന്ന പെണ്‍കുട്ടി; വീഡിയോ വൈറല്‍

2019 ലെ ഇടക്കാല ബഡ്ജറ്റ് അവതരണത്തിന് ശേഷം സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ പുറത്ത് വച്ച് മാധ്യമങ്ങളെ കണ്ടുകൊണ്ടിരിക്കെ, തൊട്ട് പുറകില്‍ നിന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

കേന്ദ്ര ബജറ്റ് അവതരണം ദിവസത്തെ ഏറ്റവും മികച്ച ചിത്രമെന്ന ഖ്യാതി ഏറ്റുവാങ്ങി വൈറലാകുകയാണ് ഒരു പെണ്‍കുട്ടിയുടെ ഗോഷ്ടി. സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹയുടെ പുറകില്‍ നിന്ന് ‘ഗോഷ്ടി’ കാണിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ ആണ് വൈറലാകുന്നത്.

Loading...

മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പിറകില്‍ നിന്ന പെണ്‍കുട്ടി ക്യാമറയ്ക്കു നേരെ നോക്കിക്കൊണ്ട് നാക്ക് നീട്ടി ഗോഷ്ടി കാണിക്കുകയായിരുന്നു. മന്ത്രിയുടെ പ്രതികരണത്തെ കളിയാക്കിക്കൊണ്ടുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ എന്തായാലും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ബജറ്റിനോട് ചേര്‍ന്ന് പോവുന്ന ഗോഷ്ടി എന്നാണ് സര്‍ക്കാരിന്റെ വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.