മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഏറ്റെടുത്ത ഭൂമിയിൽ നിർമ്മിച്ചത് അതിഥി മന്ദിരം; ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: മുപ്പത് വർഷത്തോളം അമേഠിയിലെ പാവപ്പെട്ട ജനങ്ങളെ മെഡിക്കൽ കോളേജ് നിർമ്മിച്ചു നൽകുമെന്ന് പറഞ്ഞ് ഗാന്ധി കുടുംബം പറ്റിച്ചു, മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഏറ്റെടുത്ത ഭൂമിയിൽ രാഹുൽ ഗാന്ധിയുടെ കുടുംബം നിർമ്മിച്ചത് സ്വന്തം അതിഥി മന്ദിരമണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
കഴിഞ്ഞദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഗാന്ധികുടുംബത്തിന് നേരെ സ്മൃതി ഇറാനി ആഞ്ഞടിച്ചത്.

മെഡിക്കൽ കോളേജ് നിർമ്മിക്കാനെന്ന പേരിൽ 1981-ലാണ് ‘അമേഠിയിലെ പ്രശസ്തമായ ഫൗണ്ടേഷൻ’ സ്ഥലം പാട്ടത്തിന് എടുത്തത്. 40- ഏക്കർ സ്ഥലം 623- രൂപയ്‌ക്കാണ് പാവപ്പെട്ട കർഷകരിൽ നിന്ന് സ്വന്തമാക്കിയത്. ഈ ഭൂമിയിലാണ് ഗാന്ധി കുടുംബത്തിന്റെ അമേഠിയിലെ അതിഥി മന്ദിരം സ്ഥിതി ചെയ്യുന്നത്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമായത്. അത്യാധുനിക ചികിത്സ ലഭ്യമാക്കുന്ന മെഡിക്കൽ ആശുപത്രി 290- കോടി രൂപ മുടക്കിയാണ് നിർമ്മിച്ചത്.

Loading...

കോൺഗ്രസ് അധികാരത്തിലിരിക്കുന്ന കാലത്ത് മതിയായ ചികിത്സ കിട്ടാതെ മരിച്ചു. അമേഠിയിലെ ഫുർസദ് ഗഞ്ച് വിമാനത്താവളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥാപത്തിന്റെ ഹോസ്റ്റൽ പ്രിയങ്കയുടെയും ഭർത്താവായ റോബർട്ട് വദ്രയുടെയും പേരിലാണുള്ളത്. സർക്കാർ ഭൂമിയിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്.

എന്നാൽ ഇന്ന് ഫുർസദ് ഗഞ്ച് വിമാനത്താവളം ഉഠാൻ പദ്ധതിയിൽ ഉൾപ്പെടുത്തി വികസനത്തിന്റെ പാതയിലാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. അരനൂറ്റാണ്ടിലധികം കാലം അമേഠിയിലെ ജനപ്രതിനിധികൾ രാഹുൽ ഗാന്ധിയും കുടുംബവുമായിരുന്നു.