കൊവിഡ്: ദരിദ്രര്‍ക്ക് സൗജന്യമായി അഞ്ചു കിലോ ഭക്ഷ്യധാന്യം നല്‍കുന്ന പദ്ധതി നീട്ടി;മോദി

ദില്ലി: കോവിഡ് മഹാമാരിയെ തുടർന്ന് ദരിദ്രർക്ക് അഞ്ചു കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന പദ്ധതി നവംബർ മാസം വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സമയബന്ധിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്തിലൂടെ ദശലക്ഷകണക്കിന് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി അവകാശപ്പെട്ടു. മരണ നിരക്കിൽ മറ്റ്‌ രാജ്യങ്ങളുമായി താരതമ്യം ചെയുമ്പോൾ ഇന്ത്യ സുരക്ഷിതമാണ്. അതെ സമയം
രാജ്യത്ത് കൊറോണ ബാധിച്ചു ഇന്നലെ മാത്രം 418 പേർ മരിച്ചു.

5, 66, 840 പേർക്ക് ഇത് വരെ രോഗം ബാധിച്ചു.അഞ്ചാം തവണയാണ് പ്രധനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയുന്നത്. ലോക്ക് ഡൗൺ തുറന്നു കൊടുക്കലിന് ശേഷം കൊറോണ പ്രതിരോധത്തിനായുള്ള വ്യക്തിപരമായ ജാഗ്രത കുറയുന്നുവെന്ന് മോദി ചൂണ്ടികാട്ടി. പക്ഷെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയുമ്പോൾ മരണ നിരക്കിൽ ഇന്ത്യ സുരക്ഷിതമാണ്. സമയബന്ധിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്തിലൂടെ ദശലക്ഷകണക്കിന് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ലോക്ക് ഡൗൺ സമയത്തു ആരും പട്ടിണി കിടക്കാതിരിക്കാൻ പാവപ്പെട്ട കുടുംബങ്ങൾക്കായി ആരംഭിച്ച സൗജന്യ റേഷൻ ഉത്സവ സീസൺ പരിഗണിച്ചു
നവോമ്പർ മാസം വരെ നീട്ടി.

Loading...

ഇതിനായി തൊണ്ണൂറായിരം കോടി രൂപ ചിലവഴിക്കും. അതെ സമയം രാജ്യത്ത് ദൈനദിനം
രോഗം ബാധിതരുടെ എണ്ണം 18, 522 ആയി. ആകെ രോഗികൾ 5, 66, 840. മൂന്ന് ലക്ഷത്തിലേറെ പേർ രോഗവിമുക്തരായി. 16893 പേർ മരിച്ചു. 2, 15, 125 പേർ 35 സംസ്ഥാനങ്ങളിലായി ചികിത്സയിൽ തുടരുന്നു. 418 പേർ ഒറ്റദിവസത്തിനുള്ളിൽ മരണപ്പെട്ടു. ഹൈദ്രബാദ് ആസ്ഥാനമായ ഭാരത് ബയോടെക് – ഐ. സി. എം. ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് മരുന്ന് പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. മരുന്ന് മനുഷ്യരിൽ പരീക്ഷിക്കൻ ഡ്രങ് കണ്ട്രോൾ of ഇന്ത്യ അനുമതി നൽകി.