മുല്ലപ്പെരിയാർ വിഷയം; ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രം

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ ആവശ്യം പരി​ഗണിച്ച് കേന്ദ്രം കേരളത്തോട് ബേബി ഡാം ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രം കേരളത്തിന് കത്തയച്ചിട്ടുണ്ട്. കേന്ദ്ര ജല ജോയിന്റ് അതോറിറ്റിയാണ് കേരളത്തിന് കത്തയച്ചത്. അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്നും കത്തിൽ നിർദേശമുണ്ട്. ബേബി ഡാം കൂടാതെ എർത്ത് ഡാമും ബലപ്പെടുത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്.