കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതരം; അടുത്ത ഒരു മാസം നിര്‍ണായകം

ദില്ലി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തിന്റെ സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഒന്നേകാല്‍ ലക്ഷത്തോളം കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. അതീവ ഗുരതരമാണ് രാജ്യത്തിന്റെ സ്ഥിതി എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും ആര്‍ടിപിസിആര്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കണമെന്നുമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 59,856 പേര്‍ രോഗമുക്തരായപ്പോള്‍ 630 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ആറുമാസത്തിനിടെ രാജ്യത്തെ പ്രതിദിന രോഗ ബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്.ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 8,43,473 ആയി. കോവിഡ് രോഗികളില്‍ ഭൂരിപക്ഷവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് . 84.61 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

Loading...

മഹാരാഷ്ട്രയില്‍ 55469 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 297 മരണങ്ങളാണ് സ്ഥിതീകരിച്ചത്.മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം പതിനായിരത്തോളം കേസുകള്‍ സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 6150 പേര്‍ക്കും രാജസ്ഥാനില്‍ 2236 പേര്‍ക്കും പഞ്ചാബില്‍ 2924 പേര്‍ക്കും തമിഴ്‌നാട്ടില്‍ 3645 പേര്‍ക്കും ഗുജറാത്തില്‍ 3280 പേര്‍ക്കും ദില്ലിയില്‍ 5100 പേര്‍ക്കും രോഗം സ്ഥിതീകരിച്ചു