വാക്‌സിന്‍; പൊതുവിപണിയില്‍ നിന്ന് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി

Covid-vaccine-doses....
Covid-vaccine-doses....

ദില്ലി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍, മരണസംഖ്യ കൂടി കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു പ്രശ്‌നമായി നില്‍ക്കുന്നത് വാക്‌സിന്‍ ആണ്. വാക്‌സിന്‍ വിതരണം സംസ്ഥാനങ്ങളില്‍ സുഗമമായി നടക്കുന്നില്ല. ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കാത്തത് തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. ഇതിനിടയില്‍ വാക്‌സിന്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങണമെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍. മെയ് 1ന് ആരംഭിക്കുന്ന മൂന്നാംഘട്ട വാക്‌സിന്‍ ഡ്രൈവിന്റെ മുന്നോടിയായി സംസ്ഥാങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തിലാണ് പൊതുവിപണിയില്‍ നിന്നും വാക്‌സിന്‍ വാങ്ങാന്‍ നിര്‍ദേശിക്കുന്നത്. അതേ സമയം മെയ് 1ന് ആരംഭിക്കേണ്ട മൂന്നാം വാക്‌സിന്‍ ഡ്രൈവ് അനിശ്ചിതത്വത്തിലാണ്. മെയ് 15ന് മുന്നേ വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

വാക്‌സിന്‍ ആവശ്യപ്പെട്ട രാജസ്ഥാന്‍ സര്‍ക്കാരിനോട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം വ്യക്തമാക്കിയത്. 18 വയസിന് മുകളില്‍ ഉള്ള എല്ലാര്‍ക്കും മെയ് 1 മുതല്‍ വാക്‌സിന്‍ നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ഇപ്പോള്‍ തന്നെ വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ 1മുതല്‍ എങ്ങനെ വാക്‌സിന്‍ ഡ്രൈവ് ആരംഭിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനങ്ങള്‍. മെയ് 15ന് മുന്നേ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കില്ലെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്. വാക്‌സിന്‍ അവശ്യപ്പെട്ടപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാറിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച മറുപടി 15ന് മുന്നേ വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഓര്‍ഡര്‍ ഉണ്ടെന്നും അത് നല്‍കിയ ശേഷമേ വാക്‌സിന്‍ നല്‍കാന്‍ കഴിയൂ എന്നുമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറുപടിയെന്നും രാജസ്ഥാന്‍ ആരോഗ്യമന്ത്രിയാണ് വ്യക്തമാക്കിയത്.

Loading...