മാര്‍ച്ച് 25 ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ച വീട്ടു പടിക്കല്‍ റേഷന്‍ പദ്ധതി കേന്ദ്രം തടഞ്ഞു. ഇതേ തുടർന്ന് ഡല്‍ഹി-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. കേന്ദ്രാനുമതിയില്ലാതെ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നെന്നാരോപിച്ചാണ് നടപടി. ഭക്ഷ്യ സുരക്ഷ നിയമമനുസരിച്ച് ഡല്‍ഹിക്ക് നല്‍കുന്ന ഭക്ഷ്യ ധന്യങ്ങള്‍ വീട്ടു പടിക്കല്‍ റേഷന്‍ പദ്ധതിക്കായി ഉപയോഗിക്കാനാകില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയിലെ 72 ലക്ഷത്തോളം ജനങ്ങള്‍ക്ക് അരിയും ഗോതമ്പു പൊടിയും വീട്ടില്‍ വിതരണം ചെയ്യുന്ന പദ്ധതി ഈ ആഴ്ച ആരംഭിക്കാന്‍ ഇരിക്കെയാണ് കേന്ദ്ര ഇടപെടല്‍. കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടിയിട്ടില്ലെന്നു ആരോപിച്ചാണ് ഇടപെടല്‍. റേഷന്‍ മാഫിയക്ക് വേണ്ടിയാണ് പദ്ധതി തടഞ്ഞതെന്നു ആം ആദമി പാര്‍ട്ടി ആരോപിച്ചു.
2018 ഇതേ പദ്ധതി ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങിയ ഘട്ടത്തില്‍ ലെഫ്റ്റനെന്റ് ഗവര്‍ണര്‍ ഇടപെട്ടു തടഞ്ഞിരുന്നു.