കുമ്മനം എത്തിയാലും രക്ഷയില്ല, ബിജെപി അക്കൗണ്ട് തുറക്കില്ല, എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് പുതിയ സര്‍വേ. സെന്റര്‍ ഫോര്‍ ഇലക്ടല്‍ സ്റ്റഡീസിന്റെ (സിഇഎസ്) അഭിപ്രായ വോട്ടെടുപ്പാണ് ഈ സൂചന നല്‍കുന്നത്. എല്‍ഡിഎഫിന് ഒമ്പതു മുതല്‍ 12 വരെ സീറ്റുകള്‍ ലഭിക്കാം. യുഡിഎഫിന് കാണുന്നത് 8 മുതല്‍ 11 വരെ സീറ്റുകളാണ്. ബിജെപി ഇക്കുറിയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. എല്‍ഡിഎഫ് 40.3, യുഡിഎഫ് 39 എന്നിങ്ങനെയാണ് പ്രതീക്ഷിക്കപ്പെടുന്ന വോട്ട് ശതമാനം. ബിജെപി 15.5 ശതമാനം വോട്ട് നേടുമെന്ന് പ്രതീക്ഷിക്കുന്നു.