ഉറക്കമുണരും മൂൻപേ കിടപ്പറയിൽ അജ്ഞാതൻ, വസ്ത്രങ്ങൾ വലിച്ചു കീറി നഗ്നയാക്കിയ ശേഷം കൊടും പീഡനം, ചങ്ങനാശേരിയിൽ ഇന്നു പലർച്ചെ നടന്ന പീഡന കഥ ഇങ്ങനെ

ചങ്ങനാശേരി: സ്വന്തം വീട്ടിൽ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നതിനു മുൻപേ ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വരിക. ചങ്ങനാശേരിയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാ മോർകുളങ്ങര തൈപ്പറമ്പിൽ വീനിഷ് ( 26) ആണ് കൊടും ക്രൂരത നടത്തിയത്. ‌

വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ കിടപ്പറയിൽ അതിക്രമിച്ച കയറിയ ഇയാൾ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.

Loading...

ഗുണ്ടാ കേസിൽ കാപ്പ ചുമത്തി നാടു കടത്തിയ ഇയാൾ ഈ സമയത്ത് മറ്റൊരു പീഡനക്കേസിൽ പ്രതിയായിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിൽ ജാമ്യത്തിലിറങ്ങി നാട്ടിലിറങ്ങിയ ഇയാൾ വീണ്ടും നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് ഇയാളുടെ പേരിൽ വീണ്ടും കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി പൊലീസ് റിപ്പോർട്ട് നൽകിയിരിക്കെയാണ് മറ്റൊരു പീഡനം. ചെത്തിപ്പുഴ ഭാഗത്തുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.