മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ചു; മെഡിക്കല്‍ കോളേജ് ജീവനക്കാരി പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ചുവെന്ന പരാതിയില്‍ യുവതി പിടിയിലായി . ആശുപത്രിയിലെ ഗ്രേഡ് TWO ജീവനക്കാരിയായ…ജയലക്ഷ്മിയാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായിരിക്കുന്നത് വെള്ളിയാഴ്ച രാവിലെ മരിച്ച രാധ എന്ന യുവതിയുടെ മൃതദേഹത്തില്‍നിന്നാണ് ഒന്നര പവന്റെ മാല മോഷ്ടിച്ചുവെന്ന പരാതി ഉയര്‍ന്നത് . തിരുവനതപുരം മണക്കാട് സ്വദേശിനിയെയാണ് വ്യാഴാഴ്ച രാത്രി വിഷം കഴിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് മൂന്നാം വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

ഇവിടെ വച്ചാണ് വെള്ളിയാഴ്ച രാവിലെ രോഗി മരിച്ചത്. പോസ്റ്റ്മാര്‍ട്ടത്തിനു മുന്‍പ് മൃതദേഹം ബന്ധു ക്കളെ കാണിച്ചപ്പോള്‍ മാല ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ ആശുപത്രി അധികൃതരോട് കാര്യം പറഞ്ഞു .ശേഷം ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചു .സംശയാസ്പദമായി പോലീസ് ഗ്രേഡ് Two ജീവനക്കാരെ ചോദ്യം ചെയ്തപ്പോളാണ് മാല മോഷ്ടിച്ച വിവരം പുറത്തുവരുന്നത് .സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നതായി മെഡിക്കല്‍ കോളേജ് എസ്.ഐ. ആര്‍.എസ്.ശ്രീകാന്ത് പറഞ്ഞു.

Loading...

ഇപ്പോള്‍ സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷനും കേസെടുത്തു അന്വേഷണത്തിന്ന് ഉത്തരവിട്ടുണ്ട് . മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിറക്കുകയും ചെയ്തു .

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മൂന്നാം വാര്‍ഡിലെ വരാന്തയില്‍ കിടത്തിയിരിക്കുമ്പോഴാണ് മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിക്കപ്പെട്ടത്.മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ചത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരത്തില്‍ ആശുപത്രിക്കുള്ളില്‍ നിന്നും പണവും മൊബൈല്‍ഫോണും മോഷണം പോകാറുണ്ടെന്നുമായിരുന്നു പികെ രാജു പരാതിയില്‍ പറയുന്നത്.. സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരി തന്നെ അറസ്റ്റിലാകുന്നത് ആദ്യ സംഭവമാണ്