ചൈന ഇന്ത്യൻ അതിർത്തിയിൽ കടന്നു, സൈനീക ബങ്കറുകൾ തകർത്തു

ചൈനീസ് അതിക്രമം ഇന്ത്യൻ മണ്ണിൽ..ഏറെ കാലമായി നിലനില്ക്കുന്ന ചൈനാ ഭീഷണി കാര്യമായി തടയുന്നതിൽ എവിടെയോ ഇന്ത്യക്ക് പാളിച്ച ഉണ്ടായോ? അതോ പാക്കിസ്ഥാനോട് പോരാടുന്ന വീര്യം ചൈനയോട് കാണിക്കാത്തതോ? സിക്കിമില്‍ അതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി വിവരം. മാത്രമല്ല,ഇന്ത്യന്‍ ഭാഗത്തെ രണ്ടു ബങ്കറുകള്‍ ചൈനയുടെ ആക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.  ഇന്ത്യൻ അതിർത്തിക്ക് ഉള്ളിൽ കയറി ഇന്ത്യൻ പട്ടാള ബകറുകൾ ചൈന പൊളിച്ചെറിയുകയായിരുന്നു എന്നാണ്‌ അന്തർ സേശീയ മാധ്യമങ്ങൾ വാർത്തയാക്കിയത്.വീണ്ടുമൊരു ഇന്തോ-ചൈനാ യുദ്ധത്തിന്റെ സാഹചര്യമൊരുക്കുന്ന തരത്തില്‍ ചൈന വലിയ പ്രകോപനത്തിലേക്ക് നിങ്ങുകയാണ്‌. ഈ സമയം ഒരു സംഘർഷം ഉണ്ടായാൽ പാക്കിസ്ഥാൻ അതിർത്തിയും കാശ്മീരും ഒട്ടും സുരക്ഷിതമാകില്ല എന്ന തിരിച്ചറിവാണോ ഇന്ത്യ തികഞ്ഞ സമാധാനം പാലിക്കുകയാണ്‌. ചൈനക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കാനാകുന്നില്ല.

സിക്കിമിലെ ഡോക്‌ലാ പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ കഴിഞ്ഞ 10 ദിവസമായി സംഘര്‍ഷം തുടരുകയാണെന്നാണ് വിവരം. കൈലാസ മാനസസരോവര്‍ തീര്‍ഥാടനത്തിനെത്തിയ ഇന്ത്യന്‍ സംഘത്തെ ചൈന തടഞ്ഞത് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലും സംഘര്‍ഷത്തിനു കാരണമായിരുന്നു.

നിയന്ത്രണ രേഖ മറികടന്ന ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം ഏറെ പണിപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഒരുഘട്ടത്തില്‍ ചൈനയുടെ മുന്നേറ്റം തടയാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് മനുഷ്യമതില്‍ തീര്‍ക്കേണ്ടിവന്നു. ലാല്‍ട്ടനിലും ഡോക്‌ലായിലുമാണ് ഇന്ത്യന്‍ ബങ്കറുകള്‍ ചൈന തകര്‍ത്തത്. അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷം പുകയുകയാണെന്നാണു സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനിടെ, പുതുതായി തുറന്ന നാഥുല പാസ് വഴി കൈലാസ സന്ദര്‍ശനത്തിനു തിരിച്ച ഈ വര്‍ഷത്തെ ആദ്യബാച്ചിലെ 47 പേര്‍ക്കാണു ചൈന പ്രവേശനാനുമതി നിഷേധിച്ചത്. വിഷയത്തില്‍ ഇന്ത്യ ചൈനയുമായി ചര്‍ച്ച തുടരുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് സുഹാങ് പറഞ്ഞു.

ഈ വര്‍ഷത്തെ കൈലാസ– മാനസരോവര്‍ തീര്‍ഥയാത്ര കേന്ദ്രമന്ത്രി സുഷമ സ്വരാജ് ആണ് ഫഌഗ് ഓഫ് ചെയ്തത്. 25 ബാച്ചുകളിലായി 1430 തീര്‍ത്ഥാടകരാണ് ഈ വര്‍ഷം പോകുന്നത്. 60 പേര്‍ വീതമുള്ള 18 ബാച്ചുകള്‍ ചെങ്കുത്തായ മലനിരകളുള്ള ലിപുലേഖ് വഴിയും 50 പേര്‍ വീതമുള്ള ഏഴു ബാച്ചുകള്‍ നാഥുലാ പാസ് വഴിയും പോകാനാണ് പദ്ധതി. തുടര്‍ച്ചയായി ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍  ഇത് മുടങ്ങാനാണ്‌ സാധ്യത.

മാത്രമല്ല അരുണാചൽ പ്രദേശിൽ ഇന്ത്യ പദ്ധതികൾ കൊണ്ടുവരുന്നതും കേന്ദ്ര മന്ത്രിമാർ സന്ദർശിക്കുന്നതു പോലും ചൈന എതിർക്കുന്നു. അരുണാചൽ, കാശ്മീരിന്റെ ഭാഗം തുടങ്ങിയ വൻ ഭൂവിഭാഗമാണ്‌ ചൈന അവകാശവാദം പതിറ്റാണ്ടുകളായി ഉന്നയിക്കുന്നത്.

ഇന്ത്യക്ക് ചൈന എത്രമാത്രം നാശം വരുത്തിയിട്ടുണ്ട്? ചൈന എത്രമത്രം നമ്മളേ ദ്രോഹിച്ചു, നമ്മുടെ ഭൂമി എത്രമാത്രം മോഷ്ടിച്ചു…ഇതു കൂടി വായിക്കുക–കടപ്പാട്‌ ബ്ളോഗ്ഗ് വിൻസ് മാത്യു

ആക്സായി ചിൻ ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത ഇന്ത്യൻ ഭൂമി.

ചൈനയുമായി 2000ത്തിലധികം വർഷത്തേ ബന്ധങ്ങൾ ഇന്ത്യക്കുണ്ട്. 1950 മുതലാണ്‌ ആധുനിക കാലഘട്ടത്തിലേ ബന്ധങ്ങൾക്ക് തുടക്കം. ഇന്ത്യാ ചൈനാ ബന്ധങ്ങൾ ഉലയാൻ പ്രധാന കാരണം 1962ലെ യുദ്ധമായിരുന്നു. 1962ലെ യുദ്ധത്തിൽ ചൈന ഏകപക്ഷീയവും നിർണ്ണായകവുമായ വിജയമാണ്‌ ഇന്ത്യക്കുമേൽ നേടിയത്. അതിന്റെ നഷ്ടവും പരിക്കുകളും ആയിരം വർഷങ്ങൾ പിന്നിട്ടാലും ഇന്ത്യയ്ക്ക് തിരികെ ലഭിക്കില്ല. 19962 ഒക്ടോബർ 20വരെ ആക്സായി ചിൻ ആയിരുന്നു ഇന്ത്യാ- ചൈന അതിർത്തി വേർതിരിക്കുന്ന പോസ്റ്റ്. ആസ്കിൻ ചിൻ ഭൂപ്രദേശം പൂർണ്ണമായും ഇന്ത്യയുടെ സ്ഥലമായിരുന്നു. കൃത്യം ഒരു മാസത്തേ പടയോട്ടത്തിൽ ചൈന കയറിയെടുത്ത ഇന്ത്യൻ പ്രദേശം ഒരു ലക്ഷ്ത്തിലധികം കിലോമീറ്റർ സ്ക്വയർ ഇന്ത്യൻ ഭൂ പ്രദേശമായിരുന്നു. കാശ്മീർ, ലഡാക്ക് മേഖലകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. യുദ്ധത്തിൽ 10000 ത്തോളം ഇന്ത്യൻ പട്ടാളക്കാർ പങ്കെടുത്തപ്പോൾ അതിന്റെ എട്ടിരട്ടി (80000) യോളം ചൈനീസ് പട്ടാളമായിരുന്നു മറുഭാഗത്ത്.

ഇന്ത്യാ- ചൈനാ യുദ്ധത്തിനു ശേഷം. 
ലഡാക്കിൽനിന്നും കാശ്മീർ ഭാഗത്തുനിന്നും ചൈനീസ് പട്ടാളം സ്വയം പിൻ വാങ്ങി. ഇന്ത്യൻ ഭൂ പ്രദേശമായ ആക്സായി ചിൻ പൂർണ്ണമായും ചൈനയുടെ കീഴിലാക്കി. 42682 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ്‌ ഇന്ത്യക്ക് ഈ യുദ്ധത്തിൽ ഇല്ലാതായത്. ഇന്നും ചൈനയുടെ ഭരണത്തിൽ ആണത്. ഇന്ത്യയുടെ ഭാഗത്ത് 1383 പേർ കൊലപ്പെട്ടു. അതായത് യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യ പട്ടാളക്കാരുടെ 10%ത്തിലധികം പേർ. 4000ത്തോളം ഇന്ത്യൻ പട്ടാളക്കാരെയും, ആളുകളേയും ചൈനീസ് പട്ടാളം പിടിച്ചുകൊണ്ടുപോവുകയും 1700 പേരെ കാണാതാവുകയും, 1000ത്തിലധികം ആളുകൾക്ക് പരിക്കേല്ക്കുകയും ചെയ്തു. അതായത് ഇന്ത്യ സൈനീകമായി നിലമ്പരിശായ ഒരു യുദ്ധം. ചൈനയുടെ ഭാഗത്ത് 720 ആളുകൾ മരിക്കുകയും 1600പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. അന്നത്തേ യുദ്ധത്തിനുശേഷം അന്താരാഷ്ട്ര വെടിനിർത്തൽ രേഖയായി നിർണ്ണയിച്ചത് 42685 ചതുരശ്ര കിലോമീറ്റർ ഉൾപ്പെട്ട ആക്സായി ചിൻ ഭൂപ്രദേശത്തിനു പുറത്തായിരുന്നു. എന്നാൽ പരമ്പരാഗത അതിർത്തിരേഖയായി ഇന്നും നിലനില്ക്കുന്നത് ഈ ഭൂപ്രദേശം ഇന്ത്യയിലാണ്‌. ഇന്ന് ഇന്ത്യയുടെ ഭൂപടത്തിൽ നാം അഭിമാനത്തോടെ കാണുന്ന തലഭാഗത്തിന്റെ ഇടതുഭാഗം മുഴുവൻ ആക്സിൻ ചിൻ ആണ്‌. അതുമുഴുവൻ ചൈനയിലും ആണ്‌.