ഒരു വർഷത്തിലേറെയായി ഗർഭിണിയാണെന്ന വാദവുമായി ചൈനീസ് യുവതി

ബീജിംഗ്: ഒരു വർഷത്തിലേറെയായി താൻ ഗർഭിണിയാണെന്ന വാദവുമായി ചൈനീസ് യുവതി. ഈ വരുന്ന നവംബറിൽ വാംഗ് ഷി എന്ന യുവതി കുഞ്ഞിന് ജന്മം നൽകും എന്നാണ് കരുതുന്നത്. 2015 ഫെബ്രുവരിയിലാണ് വാംഗ് ഗർഭിണിയാണെന്ന് അറിയുന്നത്. ഒമ്പതു മാസമായപ്പോൾ പ്രസവത്തിനായി വാംഗ് ഭർത്താവ് കാംങ്ങ് സിവേയ്‌ക്ക് ഒപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ജന്മം നൽകാനുള്ള ആരോഗ്യ സ്ഥിതി അവർക്ക് ഇല്ലെന്നും കാട്ടി ഡോക്‌‌ടർമാർ പ്രസവത്തിന് സമ്മതിച്ചില്ലെന്നും അവർ പറയുന്നു.ഗർഭാവസ്ഥയിൽ പ്ലാസന്റയ്‌ക്കുണ്ടാകുന്ന വളർച്ചക്കുറവാണ് ഈ പ്രശ്‌നത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ഇരുന്നൂറു ഗർഭിണികളിൽ ഒരാൾക്കാണ് ഇത്തരം അവസ്ഥയുണ്ടാക്കുക എന്നും വിദഗ്‌ദ്ധർ പറയുന്നു.

ഗർഭകാലം നീണ്ടു പോയതിനാൽ 25.2 കിലോഗ്രാം ഭാരം കൂടിയിട്ടുണ്ട് വാംഗിന്. ഇത് മൂലം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നു വാംഗിന് പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.വാംഗിന്റെ ഈ അവകാശവാദങ്ങൾ ശരിയാണെങ്കിൽ ലോകത്ത് ഏറ്റവും ദീർഘമായ പ്രസവകാലത്തിന് ഉടമയാകും അവർ. 1945ൽ 375 ദിവസത്തെ പ്രസവകാലമുണ്ടായിരുന്ന ബുലാ ഹണ്ടറിന്റെ റെക്കോഡാണ് തിരുത്താൻ പോകുന്നത്.

Loading...