മോഡലിം​ഗ് വാ​ഗ്ദാനം നൽകി 19കാരിയെ പീഡിപ്പിച്ച കേസ്: ചാലക്കുടി പെണ്‍വാണിഭ സംഘത്തിലെ യുവതി പിടിയില്‍

ചാ​ല​ക്കു​ടി: തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിച്ചുവന്ന പെൺവാണിഭ സംഘം കുടുങ്ങി. മോ​ഡ​ലിംഗ് രം​ഗ​ത്ത് അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ​താണ് 19 വയസുകാരി സംഘം കുടുക്കിയത്. തുടർന്ന് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും മ​റ്റു പ​ല​ര്‍​ക്കും കാ​ഴ്ച​വയ്ക്കു​ക​യും ചെയ്യുകയുമായിരുന്നു. സം​ഭ​വ​ത്തി​ല്‍ ഒ​രു യു​വ​തി​ കൂ​ടി ഇന്ന് അ​റ​സ്റ്റിലായി. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ പ്ര​ഭാ​വ​തി (ല​ക്ഷ്മി​)യാ​ണ് പി​ടി​യി​ലാ​യ​ത്. ‌ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച്‌ യുവതികളെ വലയിലാക്കുന്ന പെണ്‍വാണിഭ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ലക്ഷ്മി.

കേ​സി​ല്‍ നേ​ര​ത്തെ പി​ടി​യി​ലാ​യ ചാ​ല​ക്കു​ടി കൂ​ട​പ്പു​ഴ സ്വ​ദേ​ശി വ​ഴി​യാ​ണ് പെ​ണ്‍​കു​ട്ടി ഇ​വ​രു​ടെ കെ​ണി​യി​ല്‍​പ്പെ​ടു​ന്ന​ത്. ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്തി​യ​ത് പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഈ ​സം​ഘം പ​ല​ര്‍​ക്കും അ​യ​ച്ചാ​ണ്. സു​ഷി എ​ന്ന​യാ​ള്‍ വ​ഴി​യാ​ണ് ല​ക്ഷ്മി പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. സുഷി എന്നയാളെ ഏതാനും മാസം മുന്‍പ് പിടികൂടിയിരുന്നു. ഇയാളില്‍നിന്നാണ് മറ്റുള്ളവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്. കൂട്ടുപ്രതികള്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ലക്ഷ്മി ഇടുക്കിയിലെ വെള്ളത്തൂവലില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ലക്ഷ്മിയെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കി ചാലക്കുടി മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി.

Loading...

പോണ്‍ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച്‌ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ച്‌ നല്‍കി ആവശ്യക്കാരില്‍നിന്നും തുക മുന്‍കൂര്‍ വാങ്ങിയാണ് ഈ സംഘം ഇടപാടുകള്‍ നടത്തിവന്നിരുന്നത്. തൃശ്ശൂര്‍ റൂറല്‍ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി പ്രദീപ് കുമാറിന്‍റെയും ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍. സന്തോഷിന്‍റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.