രണ്ട് റിലേഷന്‍ ഉണ്ടായിരുന്നു എന്നാല്‍… ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു

Loading...

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ചന്ദ്രാ ലക്ഷ്മണ്‍. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ചന്ദ്രാ ലക്ഷ്മണിനായി. എനന്നാല്‍ കുറച്ചു കാലമായി അഭിനയ രംഗത്ത് നിന്നും വിട്ട് നില്‍ക്കുകയാണ് നടി. എങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട നടിയാണിവര്‍. എന്നാല്‍ പലപ്പോഴും ചന്ദ്രാ ലക്ഷ്മണനും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ചന്ദ്രാ ലക്ഷ്മണ്‍ അമേരിക്കയില്‍ ഭര്‍ത്താവിന്റെ ആക്രമണം അനുഭവിച്ച് ജീവിക്കുകയാണ് എന്നായിരുന്നു താരത്തെക്കുറിച്ചുള്ള ഗോസിപ്പുകളില്‍ പ്രധാനപ്പെട്ടത്.

ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരം കിംവദന്തികളെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് നടി. ‘ചന്ദ്രാ ലക്ഷ്മണ്‍ അമേരിക്കയില്‍ ഭര്‍ത്താവിന്റെ ആക്രമണം സഹിച്ച് ജീവിക്കുന്നുവെന്നൊക്കെ എഴുതി. ഞാന്‍ ഇതുവരെ അമേരിക്കയില്‍ പോയിട്ടില്ല. എനിക്ക് ഭര്‍ത്താവുമില്ല എന്നത് മറ്റൊരു തമാശ. പലപ്പോഴായി ഒന്നുരണ്ട് റിലേഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും വര്‍ക്കൗട്ട് ആയില്ല. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ആളുകള്‍ പറയുംപോലെയല്ല ജീവിക്കേണ്ടത്’ ചന്ദ്രാ ലക്ഷ്മണ്‍ പറഞ്ഞു. മികച്ച ഒരു കഥാപാത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരണമെന്ന ആഗ്രഹത്തിലാണ് താരമിപ്പോള്‍.

Loading...

നേരത്തെയും താരം ഗോസിപ്പുകളെ കുറിച്ച് പറഞ്ഞിരുന്നു. എനിക്കു തോന്നുന്നത് എന്നെക്കുറിച്ച് കുറച്ചു ഗോസിപ്പുകളേ വന്നിട്ടുള്ളൂ എന്നാണ്. മേഘത്തില്‍ അഭിനയിക്കുമ്‌ബോള്‍ അഭിമുഖം കൊടുക്കാത്തതിനാല്‍ ഒരു പ്രസിദ്ധീകരണം ഞാന്‍ വണ്ണം വയ്ക്കുന്നതു കൊണ്ട് തെറാപ്പിക്കു പോയി എന്നൊക്കെ എഴുതിയിട്ടുണ്ട്. അന്ന് എന്റെ ഭാരം 50 കിലോയാണ് എന്നതാണ് തമാശ. മറ്റൊന്ന് കല്യാണത്തെക്കുറിച്ചാണ്. ചന്ദ്ര ലക്ഷ്മണ്‍ അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നു എന്നൊക്കെ എഴുതി. ഞാന്‍ ഇതു വരെ അമേരിക്കയില്‍ പോയിട്ടില്ല, എനിക്ക് ഭര്‍ത്താവുമില്ല എന്നത് മറ്റൊരു തമാശ. പലപ്പോഴായി ഒന്നു രണ്ടു റിലേഷന്‍ ഉണ്ടായിരുന്നു. അതൊന്നു വര്‍ക്കൗട്ടായില്ല. പക്ഷേ, ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പിന്നെ, ആളുകള്‍ പറയും പോലെയല്ലല്ലോ ജീവിക്കേണ്ടത്. വിവാഹവും അങ്ങനെ തന്നെ. എനിക്കു തോന്നുമ്‌ബോള്‍ അതും സംഭവിക്കും.

കൊച്ചിയിലെ വീട് വിറ്റിട്ടാണ് ഞങ്ങള്‍ ചെന്നൈയില്‍ ഫ്‌ളാറ്റ് വാങ്ങിയത്. പക്ഷേ, കുറേ പ്രശ്‌നങ്ങള്‍ ഉണ്ടായി. ആ ഫ്‌ളാറ്റില്‍ താമസിക്കാന് തുടങ്ങിയ ശേഷം ഞങ്ങള്‍ മൂന്നു പേര്‍ക്കും അപകടങ്ങള്‍ സംഭവിച്ചു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ഭാഗ്യം. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്‌ബോഴാണ്, സൈക്കിളില്‍ വീട്ടിലേക്കു പോകുമ്‌ബോള്‍ വീണു. തലയിടിച്ചു. ഒരു കാറ് തൊട്ടടുത്തെത്തി ബ്രേക്ക് ചെയ്തില്ലായിരുന്നു എങ്കില്‍ ദുരന്തം ഉറപ്പായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ആ വീട്ടില്‍ വാസ്തുവിന്റെ പ്രശ്‌നങ്ങള്‍ കണ്ടു. ഒടുവില്‍ അത് വിറ്റു. പിന്നീട് സ്വന്തമായി വീട് വാങ്ങിയിട്ടില്ല. ഇപ്പോഴും അഡയാറില്‍ ഒരു വാടകവീട്ടിലാണ് താമസം.

എട്ടു കൊല്ലത്തോളമായി ഞാനും അച്ഛനും അമ്മയും ചേര്‍ന്ന് ഒരു ഓണ്‍ലൈന്‍ ആര്‍ട്ട് ബേസ് ബിസിനസ് നടത്തുന്നു. ‘മ്യൂറല്‍ ഓറ’ എന്നാണ് പേര്. മ്യൂറല്‍ പെയിന്റിങ്ങുകള്‍ ചെയ്തു കൊടുക്കുകയാണ്. ചൈന്നൈ ആണ് ബേസ്. രണ്ടു വര്‍ഷത്തോളം ബുട്ടീക് നടത്തിയിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റാണ് പഠിച്ചത്. പഠിക്കുന്ന കാലത്ത് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ചെന്നൈ ക്രൗണ്‍ പ്ലാസയില്‍ ഫ്രണ്ട് ഓഫിസില്‍ നില്‍ക്കുമ്‌ബോഴാണ് സിനിമയില്‍ ആദ്യം അവസരം ലഭിച്ചത്. അന്ന് ബോയ് കട്ട് ചെയ്ത രൂപമായിരുന്നു എന്റെത്. പിന്നീട് മറ്റൊരു സിനിമയിലും ചാന്‍സ് കിട്ടി. പക്ഷേ എന്റെ ആദ്യ സിനിമ ‘മനസെല്ലാം’ ആണ്. അത് കഴിഞ്ഞാണ് ‘സ്റ്റോപ്പ് വയലന്‍സിന്റെ’ ഓഡിഷന് വിളിച്ചത്. അത് ഓക്കെയായി. മലയാളത്തില്‍ ആറും തമിഴില്‍ രണ്ടും സിനിമകള്‍ ചെയ്തു.

2002 അവസാനമാണ് ‘സ്വന്ത’ത്തില്‍ അഭിനയിച്ചത്. അതിലെ സാന്ദ്രാ നെല്ലിക്കാടന്‍ വലിയ ഹിറ്റായി. എന്നെ അക്കാലത്ത് പലരും സാന്ദ്ര എന്നും സാന്ദ്രാ ലക്ഷ്മണ്‍ എന്നുമൊക്കെയാണ് വിളിച്ചിരുന്നത്. പിന്നീട് ‘മേഘം’, ‘സ്ത്രീ’, ‘മഴയറിയാതെ’ തുടങ്ങി 15 ല്‍ അധികം സീരിയലുകള്‍ ചെയ്തു സാന്ദ്ര പറയുന്നു. അച്ഛനും അമ്മയ്ക്കും ഏകമകളാണു ചന്ദ്ര. ചെന്നൈയിലാണു താമസം. സീരിയലില്‍ നിന്ന് ഇടവേളയെടുത്ത് മ്യൂറല്‍ പെയിന്റിങ് ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു. വീണ്ടും ശക്തമായി കഥാപാത്രത്തിലൂടെ തിരിച്ചു വരാന്‍ താല്‍പര്യമുണ്ടെന്നും താരം വ്യക്തമാക്കി.