ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ടുമാത്രം: ഞാന്‍ വണ്ണം വയ്ക്കുന്നതു കൊണ്ട് തെറാപ്പിക്ക് പോയി;ചന്ദ്ര ലക്ഷ്മണ്‍

ഒരുകാലത്ത് സിനിമ സീരിയല്‍ രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്‍ . നടിയുടെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപത്രത്തെയൊന്നും മലയിലേയ്ക്ല് മറക്കില്ല. ഇപ്പോള്‍ സിനിമ രംഗത്ത് നിന്ന് മാറി നില്‍ക്കുന്ന നടി തിരിച്ചുവരവിന് ഒരുങ്ങി ഇരിക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ ഉണ്ട്. നടി തന്റെ വീടിനെ കുറിച്ച്‌ പറഞ്ഞൊരു കാര്യം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇത് തുറന്നു പറഞ്ഞത്.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്തിനാണ് ഈ ഇടവേള ചന്ദ്ര എടുത്തത് എന്നതിനെക്കുറിച്ച്‌ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു.

Loading...

എനിക്കു തോന്നുന്നത് എന്നെക്കുറിച്ച്‌ കുറച്ചു ഗോസിപ്പുകളേ വന്നിട്ടുള്ളൂ എന്നാണ്. മേഘത്തില്‍ അഭിനയിക്കുമ്ബോള്‍ അഭിമുഖം കൊടുക്കാത്തതിനാല്‍ ഒരു പ്രസിദ്ധീകരണം ഞാന്‍ വണ്ണം വയ്ക്കുന്നതു കൊണ്ട് തെറാപ്പിക്കു പോയി എന്നൊക്കെ എഴുതിയിട്ടുണ്ട്. അന്ന് എന്റെ ഭാരം 50 കിലോയാണ് എന്നതാണ് തമാശ. മറ്റൊന്ന് കല്യാണത്തെക്കുറിച്ചാണ്. ചന്ദ്ര ലക്ഷ്മണ്‍ അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം സഹിച്ച്‌ ജീവിക്കുന്നു എന്നൊക്കെ എഴുതി. ഞാന്‍ ഇതു വരെ അമേരിക്കയില്‍ പോയിട്ടില്ല, എനിക്ക് ഭര്‍ത്താവുമില്ല എന്നത് മറ്റൊരു തമാശ. പലപ്പോഴായി ഒന്നു രണ്ടു റിലേഷന്‍ ഉണ്ടായിരുന്നു. അതൊന്നു വര്‍ക്കൗട്ടായില്ല. പക്ഷേ, ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പിന്നെ, ആളുകള്‍ പറയും പോലെയല്ലല്ലോ ജീവിക്കേണ്ടത്. വിവാഹവും അങ്ങനെ തന്നെ. എനിക്കു തോന്നുമ്ബോള്‍ അതും സംഭവിക്കും.

കൊച്ചിയിലെ വീട് വിറ്റിട്ടാണ് ഞങ്ങള്‍ ചെന്നൈയില്‍ ഫ്ളാറ്റ് വാങ്ങിയത്. പക്ഷേ, കുറേ പ്രശ്നങ്ങള്‍ ഉണ്ടായി. ആ ഫ്ളാറ്റില്‍ താമസിക്കാന് തുടങ്ങിയ ശേഷം ഞങ്ങള്‍ മൂന്നു പേര്‍ക്കും അപകടങ്ങള്‍ സംഭവിച്ചു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ഭാഗ്യം. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്ബോഴാണ്, സൈക്കിളില്‍ വീട്ടിലേക്കു പോകുമ്ബോള്‍ വീണു. തലയിടിച്ചു. ഒരു കാറ് തൊട്ടടുത്തെത്തി ബ്രേക്ക് ചെയ്തില്ലായിരുന്നു എങ്കില്‍ ദുരന്തം ഉറപ്പായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ആ വീട്ടില്‍ വാസ്തുവിന്റെ പ്രശ്നങ്ങള്‍ കണ്ടു. ഒടുവില്‍ അത് വിറ്റു. പിന്നീട് സ്വന്തമായി വീട് വാങ്ങിയിട്ടില്ല. ഇപ്പോഴും അഡയാറില്‍ ഒരു വാടകവീട്ടിലാണ് താമസം.

എട്ടു കൊല്ലത്തോളമായി ഞാനും അച്ഛനും അമ്മയും ചേര്‍ന്ന് ഒരു ഓണ്‍ലൈന്‍ ആര്‍ട്ട് ബേസ് ബിസിനസ് നടത്തുന്നു. ‘മ്യൂറല്‍ ഓറ’ എന്നാണ് പേര്. മ്യൂറല്‍ പെയിന്റിങ്ങുകള്‍ ചെയ്തു കൊടുക്കുകയാണ്. ചൈന്നൈ ആണ് ബേസ്. രണ്ടു വര്‍ഷത്തോളം ബുട്ടീക് നടത്തിയിരുന്നു. ഹോട്ടല്‍ മാനേജ്മെന്റാണ് പഠിച്ചത്. പഠിക്കുന്ന കാലത്ത് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ചെന്നൈ ക്രൗണ്‍ പ്ലാസയില്‍ ഫ്രണ്ട് ഓഫിസില്‍ നില്‍ക്കുമ്ബോഴാണ് സിനിമയില്‍ ആദ്യം അവസരം ലഭിച്ചത്. അന്ന് ബോയ് കട്ട് ചെയ്ത രൂപമായിരുന്നു എന്റെത്. പിന്നീട് മറ്റൊരു സിനിമയിലും ചാന്‍സ് കിട്ടി. പക്ഷേ എന്റെ ആദ്യ സിനിമ ‘മനസെല്ലാം’ ആണ്. അത് കഴിഞ്ഞാണ് ‘സ്റ്റോപ്പ് വയലന്‍സിന്റെ’ ഓഡിഷന് വിളിച്ചത്. അത് ഓക്കെയായി. മലയാളത്തില്‍ ആറും തമിഴില്‍ രണ്ടും സിനിമകള്‍ ചെയ്തു.

2002 അവസാനമാണ് ‘സ്വന്ത’ത്തില്‍ അഭിനയിച്ചത്. അതിലെ സാന്ദ്രാ നെല്ലിക്കാടന്‍ വലിയ ഹിറ്റായി. എന്നെ അക്കാലത്ത് പലരും സാന്ദ്ര എന്നും സാന്ദ്രാ ലക്ഷ്മണ്‍ എന്നുമൊക്കെയാണ് വിളിച്ചിരുന്നത്. പിന്നീട് ‘മേഘം’, ‘സ്ത്രീ’, ‘മഴയറിയാതെ’ തുടങ്ങി 15 ല്‍ അധികം സീരിയലുകള്‍ ചെയ്തു- സാന്ദ്ര പറയുന്നു. അച്ഛനും അമ്മയ്ക്കും ഏകമകളാണു ചന്ദ്ര. ചെന്നൈയിലാണു താമസം. സീരിയലില്‍ നിന്ന് ഇടവേളയെടുത്ത് മ്യൂറല്‍ പെയിന്റിങ് ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു. വീണ്ടും ശക്തമായി കഥാപാത്രത്തിലൂടെ തിരിച്ചു വരാന്‍ ‌താല്‍പര്യമുണ്ടെന്നും താരം വ്യക്തമാക്കി.

പൃഥ്വിരാജിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ചന്ദ്രാ ലക്ഷ്മണ്‍. മൂന്ന് സിനിമകളിലാണ് പൃഥ്വിയുടെ നായികയായി ചന്ദ്രയെത്തിയത്. എന്നാല്‍ പലതും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. സ്റ്റോപ് വയലന്‍സ്, ചക്രം, കാക്കി ഈ മൂന്ന് സിനിമകളിലായിരുന്നു ഇരുവരും ഒരുമിച്ചഭിനയിച്ചത്. എന്നാല്‍ വിചാരിച്ചത്ര വിജയം നേടാന്‍ ഈ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് താരം തന്റെ തട്ടകമായ സീരിയലിലേക്ക് തിരിച്ചുപോയത്. സീരിയലില്‍ സജീവമാവുകയായിരുന്നു പിന്നീട്.