ദളിതര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ലഭ്യമാക്കണം,ചന്ദ്രശേഖര്‍ ആസാദ്

ലഖ്‌നൗ: ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി സംഭവിച്ചതും ഇപ്പോള്‍ പ്രതിഷേധങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്യുന്നതും ദളിത് പെണ്‍കുട്ടിക്കെതിരായ ആക്രമണത്തിന്റെ പേരിലാണ്. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ രാജ്യമൊട്ടാകെ പ്രതിഷേധം കനക്കുകയാണ്. ഈ സാഹചര്യ്തതിലാണ് ദളിത് ജനവിഭാഗങ്ങള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് രംഗത്ത് എത്തിയിരിക്കുന്നത്. ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് ജനതയ്ക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഉടനടി ലഭ്യമാക്കണം. തോക്കുകൾ വാങ്ങാൻ 50 ശതമാനം സബ്സിഡി സർക്കാർ അനുവദിക്കണം. ഞങ്ങൾ സ്വയം പ്രതിരോധിക്കാമെന്ന് ചന്ദ്രശേഖർ ആസാദ് ട്വിറ്ററിലൂടെ പറയുന്നു.സബ്സിഡി നിരക്കിൽ തോക്കുകൾ നൽകണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം തോക്ക് ലൈസൻസിനായുള്ള ആവശ്യം ഉന്നയിച്ച ദളിത് ആക്ടിവിസ്റ്റ് സൂരജ് യെങ്‌ഡെ, 1995 ലെ പട്ടികജാതി-പട്ടികവർഗ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി, ഇത് വ്യക്തിയുടെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ആയുധ ലൈസൻസുകൾ നൽകാൻ സംസ്ഥാന സർക്കാരിനെ അധികാരപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുകയുണ്ടായി.

Loading...