ഇന്ത്യയുടെ യശഃശ്ശസ്സു വാനോളമുയർത്തി ചന്ദ്രയാൻ 2

Loading...

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാന്‍-2 പേടകത്തെയും വഹിച്ച്‌​​ ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ല്‍.​വി-​മാ​ര്‍​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ല്‍​ നി​ന്ന് ഉച്ചക്ക് 2.43നായിരുന്നു വിക്ഷേപണം. ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ള്‍​ക്കു​മൊ​ടു​വി​ല്‍ തകരാറുകള്‍ പരിഹരിച്ച്‌എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ര്‍​ത്തി​യാ​ക്കിയാണ് ച​ന്ദ്ര​യാ​ന്‍-​ര​ണ്ടിന്‍റെ യാത്ര.

ച​ന്ദ്ര​നെ ഭ്ര​മ​ണം ​ചെ​യ്യു​ന്ന ഒാ​ര്‍​ബി​റ്റ​ര്‍, റോ​വ​റി​നെ സു​ര​ക്ഷി​ത​മാ​യി ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ക്കു​ന്ന ലാ​ന്‍​ഡ​ര്‍ (വി​ക്രം), പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ന്ന റോ​വ​ര്‍ (പ്ര​ഗ്യാ​ന്‍) എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ച​ന്ദ്ര​യാ​ന്‍-2 53 ദി​വ​സ​ങ്ങ​ള്‍​ക്കു​ ശേ​ഷം സെ​പ്റ്റം​ബ​ര്‍ ആ​റി​ന് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങും.
ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍​ നി​ന്ന്​ പ​ര്യ​വേ​ക്ഷ​ണ​ പേ​ട​ക​ത്തെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കാ​തെ, സോ​ഫ്റ്റ് ലാ​ന്‍​ഡി​ങ്ങി​ലൂ​ടെയാണ് ലാ​ന്‍​ഡ​ര്‍ സാ​വ​ധാ​നം ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലി​റ​ങ്ങുക. തു​ട​ര്‍​ന്ന് ലാ​ന്‍​ഡ​റിന്‍റെ വാ​തി​ല്‍ ​തു​റ​ന്ന് സാവധാനം ച​ന്ദ്ര​നി​ലി​റ​ങ്ങുന്ന റോ​വ​ര്‍ ഉപരിതലത്തിലൂടെ ചലിച്ച്‌ തുടങ്ങും. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ റോ​വ​റി​നെ ഇ​റ​ക്കാ​നു​ള്ള സെ​പ്റ്റം​ബ​ര്‍ ആ​റി​ലെ നാ​ലു മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന വി​ക്ഷേ​പ​ണ​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന 15 മി​നി​റ്റാ​ണ് ഏ​റെ നി​ര്‍​ണാ​യ​കം.

Loading...

ഒ​​രു വ​​ര്‍​​ഷം വ​​രെ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ല്‍ തു​​ട​​രുന്ന ഒാ​​ര്‍​​ബി​​റ്റ​​ര്‍ ച​​ന്ദ്ര​ന്‍റെ ചി​​ത്ര​​ങ്ങ​​ള്‍ പ​​ക​​ര്‍​​ത്തും. ച​​ന്ദ്രോ​​പ​​രി​​ത​​ല​​ത്തി​​ലെ പ്ര​​ക​​മ്ബ​​ന​​ങ്ങ​​ളും താ​​പ​​നി​​ല​​യും ലാ​​ന്‍​​ഡ​​ര്‍ പ​​രി​​ശോ​​ധി​​ക്കും. 27 കി​​ലോ ഭാ​​ര​​മു​​ള്ള റോ​​വ​​ര്‍ ആണ് മ​​ണ്ണ് പ​​രി​​ശോ​​ധി​​ക്കുക. 603 കോ​​ടി രൂ​​പ ചെ​​ല​​വി​​ലാ​​ണ് മൂ​​ന്നു ഭാ​​ഗ​​ങ്ങ​​ള്‍ ഉ​​ള്‍​​പ്പെ​​ട്ട 3.8 ട​​ണ്‍ ഭാ​​ര​​മു​​ള്ള ച​​ന്ദ്ര​​യാ​​ന്‍-​​ര​​ണ്ടി​ന്‍റെ പേ​​ട​​കം നി​​ര്‍​​മി​​ച്ച​​ത്. വി​​ക്ഷേ​​പ​​ണ​​ത്തി​​ന് 375 കോ​​ടി​​യാ​​ണ് ചെ​​ല​​വ്. ജി.എസ്.എല്‍.വിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാര്‍ക് 3 റോക്കറ്റിന് 640 ടണ്‍ ഭാരവും 44 മീറ്റര്‍ ഉയരവുമുള്ളത്.

ഉപഗ്രഹത്തെ ഇടിച്ചിറക്കുന്നതിന് പകരം ചന്ദ്രനില്‍ സുരക്ഷിതമായി സേഫ് ലാന്‍ഡിങ് നടത്തുകയാണെങ്കില്‍ ഈ ശ്രമത്തില്‍ വിജയിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ മാത്രമാണ് സേഫ് ലാന്‍ഡിങ് വിജയകരമായി നടത്തിയത്.

2008 ഒക്ടോബര്‍ 22ന് ഇന്ത്യ വിക്ഷേപിച്ച ആദ്യ ചാന്ദ്രദൗത്യമായിരുന്നു ചാന്ദ്രയാന്‍ ഒന്ന്.386 കോടി രൂപയായിരുന്നു ഇതിന് ചെലവഴിച്ചത്.