ചന്ദ്രയാൻ 3 വിക്ഷേപണം 2020 ൽ

ചന്ദ്രയാന്‍ 3 വിക്ഷേപണം 2020 നവംബറില്‍ നടക്കുമെന്ന് ഐ എസ് ആര്‍ ഓ ..75 കോടി രൂപയാണ് ചന്ദ്രയാന്‍ ദൗതയത്തിന് ഐ എസ് ആര്‍ ഓ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത് നിലവില്‍ 666 കോടിയുടെ വികസന സഹായമാണ് ഐഎസ്ആര്‍ഒ തേടിയിരിക്കുന്നത്.. ഗഗന്‍യാനിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനാലാണ് മൂന്നാം ചന്ദ്രയാന്‍ വിക്ഷേപണം അടുത്ത നവംബര്‍ വരെ നീളാന്‍ കാരണം. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍-3. ഇന്ത്യയോടൊപ്പം ജപ്പാനും ദൗത്യത്തില്‍ പങ്കാളിയാകുമെന്നുള്ളതാണ് ഈ ടൗത്യത്തിന്റെ മറ്റൊരു പ്രതേകത

ചന്ദ്രയാന്‍ 2ലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനും പരീക്ഷണങ്ങള്‍ നടത്താനുമായിരുന്നു ഐഎസ്ആര്‍ഒ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങിനിടെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയബന്ധം അവസാന നിമിഷം നഷ്ടപ്പെടുകയായിരുന്നു. 2019 സെപ്റ്റംബര്‍ 7 നു പുലര്‍ച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിലാണ് ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാന്‍ 2 -ന്റെ പ്രധാനഭാഗമായ ഓര്‍ബിറ്ററിനു നഷ്ടപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ച വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ നാസ കണ്ടെതുകയായിരുന്നു …അതിലും സന്തോഷാരവും രാജ്യത്തിന് അഭിമാനമായതും മറ്റൊന്നാണ് ചെന്നൈ സ്വദേശിയായ കംപ്യൂട്ടര്‍ രംഗത്തെ വിദഗ്ധനായ ഷണ്‍മുഖ സുബ്രമണ്യന്റെ സംശയമാണ് കൂടുതല്‍ വ്യക്തമായ ചിത്രങ്ങളിലൂടെ വിക്രം ലാന്ററാണെന്ന് നാസ സ്ഥിരീകരിച്ചത്.

Loading...

2022ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ പണിപ്പുരയിലാണ് ഇന്ത്യ. അതിന് ശേഷമായിരിക്കും ചന്ദ്രയാന്‍-3 യുടെ ഒരുക്കങ്ങള്‍ ശക്തമാക്കുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്നുള്ള മണ്ണും കല്ലും ശേഖരിച്ചു പഠനം നടത്താനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. .2012 സെപ്റ്റംബര്‍ 9 നാണ് നൂറാമത്തെ ദൗത്യമായ, പി.എസ്.എല്‍.വി – സി 21 വിജയകരമായി വിക്ഷേപിച്ചത് ഐ എസ് ആര്‍ ഓ കൈവരിച്ചിട്ടുള്ള പ്രധാനപ്പെട്ട നേട്ടങ്ങള്‍ എല്ലാം രാജ്യത്തിന് സമ്മാനിച്ച അഭിമാന നിമിഷങ്ങളാണ്