വിക്രം ലാൻഡറിനെ ഉണർത്താൻ 65 കോടിയുടെ ആന്റിനയുമായി പ്രതീക്ഷ കൈവിടാതെ ഇന്ത്യ

വിക്രം ലാൻഡറിനെ ഉണർത്താൻ 65 കോടിയുടെ ആന്റിനയുമായി പ്രതീക്ഷ കൈവിടാതെ ഇന്ത്യ.അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ ബാർക്കിന് വിക്രം ലാൻഡറെ ഉണർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

32 മീറ്റർ വ്യാസമുള്ള ഒരു ആന്റിനയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാഭാ ആറ്റോമിക് റിസേർച്ച് സെന്ററും ബെംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌വർക്കിന്റെ ഭാഗമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എസിൽ) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്ഥാപനം വിക്രം ലാൻഡറുമായി
സിഗ്നൽ സ്ഥാപിക്കാൻ ഒരു പങ്കുവഹിക്കുമെന്നാണ് അറിയുന്നത്.

Loading...

ചന്ദ്രയാൻ 2–ൽ പ്രതീക്ഷകൾ ഇപ്പോഴും കൈവിടാതെ മുന്നേറുകയാണ് ഇസ്രോ ഗവേഷകർ. കഴിഞ്ഞ ഒരാഴ്ചയായി വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

സെപ്റ്റംബർ 7 അതിരാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെയാണ് ലാൻഡറുമായി ആശയവിനിമയം നഷ്ടപ്പെട്ടത്.