ചന്ദ്രയാന്‍ രണ്ട് പണി തുടങ്ങി… ആദ്യമായി പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഇതാ

ന്യൂഡല്‍ഹി : നിലവില്‍ ഭൂമിയില്‍ നിന്നും 277 കി.മി x 89472 കി.മി അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ രണ്ട് സഞ്ചരിക്കുന്നത്. ജൂലൈ 22 ന് വിക്ഷേപിച്ച ചന്ദ്രയാന്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്.

ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായാണ് മുന്നേറുന്നത്. ഇതിനിടെ, ചന്ദ്രയാന്‍ രണ്ട് പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഞായറാഴ്ച പുറത്തുവിട്ടു.

Loading...

വിക്രം ലാന്ററിന്റെ എല്‍ 14 ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഓഗസ്റ്റ് മൂന്നിന് പകര്‍ത്തിയവയാണ് പുറത്തു വന്നിട്ടുള്ള ചിത്രങ്ങള്‍.

ഓഗസ്റ്റ് ആറിനാണ് ചന്ദ്രയാന്‍ രണ്ടിന്റെ അഞ്ചാമത് ഭ്രമണപഥം ഉയര്‍ത്തല്‍ നടക്കുക.