നേതാവിന്റെ മകനായതു കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ വരരുതെന്ന് പറയുന്നത് ശരിയല്ല, ചാണ്ടി ഉമ്മന്‍

കൊല്ലം: ഒരു നേതാവിന്റെ മകനായതുകൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ വരരുതെന്ന് പറയുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മന്‍. ”കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.അതേസമയം തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അതിന് സാധ്യത വിരളമാണെന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും പക്ഷേ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വയം പിന്മാറിയതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കൊല്ലവും തിരുവനന്തപുരവും ഇതിനുദാഹരണമായി ചാണ്ടി ഉമ്മന്‍ ചൂണ്ടി കാട്ടി.കഴിഞ്ഞ പന്ത്രണ്ട് തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥികള്‍ക്കായി താന്‍ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്ന് ഓര്‍മിപ്പിച്ച ചാണ്ടി ഉമ്മന്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്തിറങ്ങിയപ്പോള്‍ ചിലര്‍ തന്നെ കേരളത്തിലെ പുതുമുഖമായി അവതരിപ്പിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടുന്നു. വരും നാളുകളില്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായ ഉണ്ടാകുമെന്ന പരോക്ഷ സൂചനയും നല്‍കി.

Loading...