ഉമ്മൻ ചാണ്ടി മൽസരിക്കില്ല,മകൻ ചാണ്ടി ഉമ്മന്‌ സീറ്റ്,നിരാശ ഭക്ഷിച്ച് യുവ നേതാക്കൾ മൗനത്തിൽ

കൊച്ചി: ഉമ്മൻ ചാണ്ടിക്കായി കോൺഗ്രസ് നിർദ്ദേശിച്ച കോട്ടയത്തും, ഇടുക്കിയിലും അദ്ദേഹം മൽസരിക്കില്ല എന്ന് ഉറപ്പായി കഴിഞ്ഞു. എന്നാൽ തന്റെ 6 പതിറ്റാണ്ട് പിന്നിട്ട കോൺഗ്രസ് രാഷ്ട്രീയ സേവനത്തിൽ ഒരു വലിയ പ്രത്യുപകാരം ഉമ്മൻ ചാണ്ടി കേന്ദ്ര നേതൃത്വത്തോടെ ആവശ്യപ്പെട്ടതായറിയുന്നു. മകൻ ചാണ്ടി ഉമ്മനേ സ്ഥാനാർഥിയാക്കണം. തന്നോടുള്ള എല്ലാ സ്നേഹ ബഹുമാനവും ജനങ്ങൾ ചാണ്ടി ഉമ്മനു നല്കൂം എന്നും ജയിക്കും എന്നും അദ്ദേഹം പറയുന്നു. ചാണ്ടി ഉമ്മനു സീറ്റു നല്കുന്നതിൽ എ.കെ ആന്റണിക്കും സമ്മതമാണ്‌. ആന്റണിയും ഇതേ ആശയം രാഹുലിന്റെ അടുത്ത്   വയ്ച്ചിരിക്കുന്നു. കാരണം എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയേ നൂലിൽ കെട്ടിയിറക്കി കെ.പി.സി.സി മീഡിയ സെല്ലിന്റെ തലവനാക്കിയിരുന്നു. വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ ആന്റണിയുടെ മകൻ മൽസരിക്കുകയും ചെയ്യും. മക്കൾ രാഷ്ട്രീയത്തിനു കരുണാകരനെ കുരിശിൽ തറച്ച് കൊന്ന ഇരു നേതാക്കളും തങ്ങളുടെ വിരമിക്കൽ കാലഘട്ടത്തിൽ കിരീടം സ്വന്തം മക്കൾക്ക് തന്നെ കൈമാറുന്ന വിചിത്രവും, കൗതുക കരവുമായ കാഴ്ച്ചകൾ കോൺഗ്രസിൽ അരങ്ങേറുന്നു./ റിപോർട്ട്/ പ്രകാശൻ പുതിയേരി

ചുരുക്കത്തിൽ ആന്റണിയും ഉമ്മൻ ചാണ്ടിയും തമ്മിൽ കൈ കൊടുക്കുകയാണ്‌.ആന്റണിയുടെ മകൻ അടുത്ത് തിരഞ്ഞെടുപ്പിൽ എം.എൽ.എ ആയും, ഉമ്മൻ ചാണ്ടിയുടെ മകൻ എം.പിയായും വരുവാൻ അവർ കൈ കൊടുത്തിരിക്കുന്നു. മുൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ആണ് ചാണ്ടി ഉമ്മൻ. സുപ്രീം കോടതിയിൽ അഭിഭാക്ഷകനും, ഡൽഹിയിൽ വിസിറ്റിംഗ് ഫാക്കൽറ്റിയുമാണ് ചാണ്ടി ഉമ്മൻ.ഇടുക്കി പോലുള്ള ഒരു പാർലിമെന്റ് സീറ്റിൽ പര്യടനം നടത്താനുള്ള ശാരീരിക അവശതകളും, അമ്പതു വർഷം നിയമ സഭാ അംഗം ആകാനുമുള്ള ഇഷ്ടം കൊണ്ടും ഉമ്മൻ‌ചാണ്ടി ഒഴിഞ്ഞു നിൽക്കാനാണ് സാധ്യത.ഉമ്മൻ ചാണ്ടി മൽസര രംഗത്ത് നിന്നും മാറിയാൽ മകൻ ചാണ്ടി ഉമ്മൻ എന്ന അടുത്ത തലമുറയിലേക്ക് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം പറിച്ച് നടാനും മൊറ്റൊരു മക്കൾ രാഷ്ട്രീയത്തിനും ആയിരിക്കും കളം ഒരുങ്ങുക.

 

ഇതോടെ  സീറ്റ് മോഹികളായ യുവ നേതാക്കൾ എല്ലാം ഭയത്തിലാണ്‌, നിരാശയിലാണ്‌. . എന്തേലും മിണ്ടിയാൽ ആന്റണിയും, ഉമ്മൻ ചാണ്ടിയും ചേർന്ന് തങ്ങളുടെ ഉള്ള ഭാവി പോലും പുകച്ച് കളയും എന്നാണ്‌ പ്രവാസി ശബ്ദത്തോട് ഒരു യുവ നേതാവ്‌ പ്രതികരിച്ചത്. യുവ നേതാക്കൾ എല്ലാം കടുത്ത നിരാശയിലാണ്‌. കൊടി പിടിക്കാത്തവരും, സമരം നടത്താത്തവരും ഒക്കെ പാർട്ടിയിലേക്ക് ഇടിച്ച് കയറി പിതാക്കന്മാരുടെ തണലിൽ വരികയാണ്‌. വിശദമായ റിപോർട്ടിലേക്ക് വീഡിയോ കേൾക്കുക