Crime Uncategorized

വീട്ടമ്മ കൊല്ലപ്പെട്ടത് മകനെപോല വളർത്തിയ 16 കാരന്റെ കയ്യാൽ

ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനത്ത് കൊല്ലപ്പെട്ട വീട്ടമ്മ പ്രതിയായ 16 കാരനെ കണ്ടിരുന്നത് മകന്റെ സ്ഥാനത്ത്. സ്വന്തമായി മകൻ ഇല്ലാതിരുന്ന ശ്രീലത, അച്ഛനും അമ്മയും ഇല്ലാതിരുന്ന പ്രതിയെ സ്വന്തം മകനെ പോലെ വളർത്തുകയായിരുന്നു. ഈ അടുപ്പം തന്നെയാണ് പ്രതി കൊലയ്ക്ക് മുതൽക്കൂട്ടാക്കിയത്. ഏതു സമയത്തു പ്രതി വിളിച്ചാലും ശ്രീലത വാതിൽ തുറക്കും എന്നതു മുതലാക്കിയാണ് മീൻ കച്ചവടത്തിലൂടെ പരിചയപ്പെട്ട നിവിൻ ജോസഫിനെ കൂട്ടുപിടിച്ച് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി മാല മോഷ്ടിച്ചത്. വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന ശ്രീലത പ്രതിയെ മകനെ പോലെ സ്‌നേഹിച്ചു വളർത്തിയതായിരുന്നു. ബന്ധുക്കളോടോ മറ്റു അയൽവാസികളോടോ യാതൊരു അടുപ്പവും ഇല്ലാതിരുന്ന ശ്രീലത അൽപമെങ്കിലും അടുപ്പം കാണിച്ചിരുന്നത് ഈ 16വ കാരനോടായിരുന്നു. ചെറുപ്പത്തിൽ അച്ഛൻ മരിച്ചുപോയ യുവാവിനെ നിരന്തരം ഉപദേശിക്കുകയും ഭക്ഷണം നൽകുകയും പഠിക്കാനുള്ള സൗകര്യങ്ങളും ശ്രീലത ഒരുക്കി നൽകിയിരുന്നു. ആന്ധ്രയിൽ ജോലി ചെയ്യുന്ന ശ്രീലത നാട്ടിൽ വരുമ്പോൾ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനും മറ്റും എത്തിയിരുന്ന യുവാവ് ഈ അടുപ്പം മുതലാക്കിയാണ് വീട്ടമ്മയെ കൊലപ്പെടുത്താൻ പദ്ധതി ആസൂത്രണം ചെയ്തത്.

ചിലപ്പോഴൊക്കെ മാനസിക വൈകൃതങ്ങളും ഇയാൾ പ്രകടിപ്പിച്ചിരുന്നു. ശ്രീലതയുടെ മുറിയുടെ ജനൽചില്ലുകൾ തല്ലിപ്പൊട്ടിക്കുകയും ഒളിഞ്ഞു നോക്കുകയും ചെയ്യുന്നത് പലപ്പോഴും യുവാവ് ഹോബിയാക്കി. ഇതു കണ്ടുപിടിച്ച ശ്രീലത യുവാവിനെ ശകാരിക്കുകയും ചെയ്തു. സ്വന്തം അമ്മയോ പ്രതിയായ 16 കാരനോ വിളിച്ചാൽ മാത്രമേ ശ്രീലത വാതിൽ തുറക്കാറുണ്ടായിരുന്നുള്ളു. ഈ ബന്ധം ഉപയോഗിച്ചാണ് സംഭവ ദിവസം രാത്രി ശ്രീലതയെ പ്രതി വിളിച്ചുണർത്തിയത്. കതകുതുറന്ന വീട്ടമ്മയെ തള്ളി അകത്തു കയറ്റിയശേഷം കൂട്ടുനിന്ന ഒന്നാം പ്രതി നിവിൻ ജോസഫ് കമ്പിവടിക്ക് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.

ആദ്യത്തെ അടി തലയ്‌ക്കേറ്റപ്പോൾ ‘മോനേ’ എന്നു വിളിച്ചു കരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വീണ്ടും തലയ്ക്കടിച്ചു താഴെയിട്ടശേഷം വെപ്രാളം കൊണ്ട് കഴുത്തിൽ അണിഞ്ഞിരുന്ന മാല മാത്രം മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. ഇയാൾക്ക് ശ്രീലതയുമായും വീടുമായും ബന്ധമുള്ളത് ശ്രീലതയുടെ അമ്മയ്ക്ക് അറിയാമായിരുന്നു. അമ്മയോടു പലപ്പോഴും ശ്രീലത ഇയാളെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. ഇതാണ് യാതൊരു തുമ്പും ഇല്ലാതിരുന്ന കേസിൽ പ്രതികളിലേയ്ക്ക് എത്താൻ പൊലീസിനു സഹായകമായത്.

Related posts

ജീതുവിനെ ചുട്ടുകൊല്ലാൻ വിരാജിന്റെ പക്കൽ പെട്രോൾ ബോംബ്.. ഭാര്യയോട് കൊടുംപക! കുറ്റസമ്മത മൊഴി പുറത്ത്

മകന്റെ ഭാര്യയെ പേഴ്സ‌ണൽ സ്‌റ്റാഫിൽ നിയമിച്ചത് പാർട്ടിയുടെ അനുമതിയോടെ; മരുമകൾ പെൻഷൻ വാങ്ങുന്നില്ല

subeditor

മകളോടൊപ്പം നടന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചു; നവവരനെ വിവാഹഘോഷയാത്രക്കിടെ പോലീസ് പൊക്കി

subeditor10

മുടിവലിച്ചു പറിച്ചു, ജനനേന്ദ്രിയം തകര്‍ത്തു: പൊലീസ് ആത്മഹത്യ ചെയ്യിപ്പിച്ച ദലിത് യുവാവിന് കസ്റ്റഡിയില്‍ സഹിക്കേണ്ടി വന്നത് ക്രൂരപീഡനം

ആദ്യ ലൈംഗിക അനുഭവം മൂന്നാം ക്ലാസില്‍: വിവാദ ഹ്രസ്വചിത്രത്തെക്കുറിച്ച് സംവിധായിക ഷൈലജ

subeditor

പഞ്ചാബില്‍ ആം ആദ്മി നേതാവിനെതിരെ ലൈംഗികാരോപണം

subeditor

വിമാനം തട്ടിയെടുക്കുമെന്ന് ഭീഷണിതൃശൂര്‍ സ്വദേശി നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയില്‍

ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡറെ നിയമിച്ചു

subeditor

പശുക്കളുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധം; യുവാവ് പോലീസ് പിടിയില്‍

മൂന്നു നവജാത ശിശുക്കളുടെ മൃതദേഹം ബാഗിലടച്ചനിലയില്‍; രണ്ടെണ്ണം പെണ്‍കുഞ്ഞുങ്ങളുടേത്

ചോരക്കുഞ്ഞിന്റെ തല വീടിന്റെ ടെറസില്‍ കണ്ട സംഭവം; ചന്ദ്രഗ്രഹണത്തിന് നടത്തിയ ബലിയെന്ന് സംശയം

subeditor12

ഭാര്യയുമായി സുഹൃത്തിന് അവിഹിത ബന്ധം. ;ഭര്‍ത്താവ് ചെയ്തത്

Leave a Comment