ദിലീപ് കുറ്റം ചെയ്തു കുറ്റപത്രത്തില്‍

Loading...

 

കൊച്ചിയില്‍ അതിക്രമത്തിന് ഇരയായ നടിയോട് കുറ്റാരോപിതനായ ദിലീപിന് വൈരാഗ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്. ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജു വാരിയര്‍ക്കു നല്‍കിയതാണ് വൈരാഗ്യത്തിനു കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. ദിപീല്-കാവ്യ ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖ ഈ നടി മഞ്ജു വാരിയര്‍ക്കു നല്‍കിയിരുന്നു. ഇതാണ് പക വളര്‍ത്തിയതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.
നടിയെ വാനിലിട്ട് മാനഭംഗപ്പെടുത്താനായിരുന്നു പദ്ധതി. ഇതിനായി പള്‍സര്‍ സുനി വാനിന്റെ മധ്യത്തില്‍ സ്ഥലമൊരുക്കിയിരുന്നു

Loading...

ഹണി ബീ ടു’ സിനിമയുടെ ഗോവയിലെ സെറ്റിലും ആക്രമണത്തിന് നീക്കമുണ്ടായി.കുറ്റകൃത്യം നടത്താന്‍ ദിലീപ് വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ

ദിലീപ് പള്‍സര്‍ സുനിക്ക് മൂന്നുതവണയായി 1.40 ലക്ഷം രൂപ കൈമാറി ദിലീപിന്റെ ക്വട്ടേഷന്‍ അനുസരിച്ച് നടത്തിയ ആദ്യ ആക്രമണ ശ്രമമായിരുന്നു ഇത്. കൂട്ടമാനഭംഗത്തിന് ഇരയാക്കി വിഡിയോ പകര്‍ത്താനായിരുന്നു നിര്‍ദ്ദേശം. ഇതിനായി വാഹനത്തിന്റെ മധ്യത്തില്‍ സ്ഥലവും ഒരുക്കിയിരുന്നു. ഡ്രൈവര്‍ ക്യാബിനില്‍നിന്ന് ഇവിടേക്ക് കടക്കാനുള്ള ക്രമീകരണവും നടത്തി. ‘ഹണി ബീ ടു’ എന്ന ചിത്രത്തിന്റെ ഗോവയിലെ സെറ്റില്‍വച്ചായിരുന്നു ഇത്.
ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞാണു പൊലീസ് സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകര്‍പ്പുകളാണ് കോടതിയില്‍ നല്‍കിയത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടു പകയുണ്ടായതിന് എട്ടു കാരണങ്ങളും കുറ്റപത്രത്തില്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. കേസില്‍ ആക്രമിക്കപ്പെട്ട നടി ഒന്നാം സാക്ഷിയാകും, മഞ്ജു വാരിയര്‍ 11-ാം സാക്ഷി, കാവ്യമാധവന്‍ 34 -ാം സാക്ഷി.യാകും.

സിനിമയില്‍നിന്ന് നടിയെ മാറ്റിനിര്‍ത്താന്‍ ദിലീപ് ശ്രമിച്ചു. നടിക്ക് സിനിമയില്‍ അവസരം നല്‍കിയവരോട് നടന്‍ കടുത്ത നീരസം പ്രകടിപ്പിച്ചു. ന്മ നടിയെ അതിക്രമത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണ്‍ പ്രതികള്‍ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയത്. പ്രതികള്‍ എറണാകുളത്തെത്തി കീഴടങ്ങുന്നതിനു മുന്‍പായിരുന്നു ഇത്. പ്രതീഷ് ചാക്കോ ഈ ഫോണ്‍ അഡ്വ. രാജു ജോസഫിന് കൈമാറി.

കീഴടങ്ങും മുന്‍പ് പ്രതികള്‍ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യില്‍ പോയിരുന്നതായും കുറ്റപത്രത്തില്‍ വെളിപ്പെടുത്തല്‍. അവിടെയെത്തി ദിലിപീനെ അന്വേഷിച്ചു. കാവ്യയുടെ വസതിയിലെത്തിയും ദിലീപിനെ അന്വേഷിച്ചിരുന്നു. ന്മ 2015 നവംബര്‍ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നല്‍കിയതായും കുറ്റപത്രത്തിലുണ്ട്. നവംബര്‍ ഒന്നിന് അഡ്വാന്‍സായി 10,000 രൂപയും നല്‍കിയിരുന്നു. ജോയ്‌സ് പാലസ് ഹോട്ടലില്‍വച്ച് സിനിമാ ചിത്രീകരണത്തിനിടെയാണ് പണം കൈമാറിയത്. ഈ പണം പള്‍സര്‍ സുനി അമ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.

ആകെ 14 പ്രതികളാണു കേസിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ മാപ്പുസാക്ഷികളാകും. പൊലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികള്‍. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാല്‍ ആയിരുന്നു.

നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. സിനിമാ മേഖലയില്‍നിന്നുമാത്രം 50ല്‍ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിര്‍ത്തും. കൃത്യം നടത്തിയവരും ഒളിവില്‍പോകാന്‍ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികള്‍ക്കുമേല്‍ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതല്‍ 12 വരെ പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ല്‍ ഏറെ രേഖകള്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകളും ഇതില്‍ ഉള്‍പ്പെടും.