പെരുമ്പാവൂരില്‍ യേശു ജനിച്ച ബെത്‌ലഹേംപേരില്‍ ചാരിറ്റി തട്ടിപ്പ്, സ്വയം പ്രഖ്യാപിത മാലാഖ

ചാരിറ്റിയുടേയും മതത്തിന്റെയും മറവില്‍ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ബത്‌ലഹേം അഭയ ഭവനില്‍ വന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി പരാതികള്‍ ഉയരുന്നു. ഒറ്റ നോട്ടത്തില്‍ ക്രിസ്ത്യന്‍ സ്ഥാപനം എന്ന് തോന്നിക്കും വിധത്തില്‍ വൈദീകരുടെ പേരും ചിത്രവും ഒക്കെ വയ്ച്ചാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എങ്കിലും ഒരു ക്രിസ്തീയ സഭയുമായോ, പള്ളികളൂമായോ വൈദീകരുമായോ ഒന്നും ഇതിനു ബന്ധം ഇല്ല

മതത്തിന്റെ പേരിലും ബൈബിള്‍ നാമത്തിലും ഒക്കെ നടത്തുന്ന തട്ടിപ്പ് വിശ്വാസികളും, മത അധികാരികളും മനസിലാക്കണം തിരിച്ചറിയണം. ബത് ലഹേം അഭയ ഭവന്‍ എന്ന ഈ സ്ഥാപനം പെരുമ്പാവൂരില്‍ കൂവ പടിയിലാണ്. മാനസീക രോഗികള്‍ക്കും അനാഥര്‍ക്കും, വിധവകള്‍ക്കും ഒക്കെ അഭയ കേന്ദ്രം എന്നു പറഞ്ഞാണ് ഈ കേന്ദ്രം . പ്രവാസികള്‍ക്കിടയിലും ബിസിനസുകാര്‍ക്കിടയിലും ധന സഹായം തോടി ഇതിന്റെ ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ പറന്ന് നടക്കുന്നു. തട്ടിപ്പിനെല്ലാം വിശ്വാസം വരാനും മറ്റും ഇവര്‍ ഈ സ്ഥാപനത്തിന് ഇട്ടിരിക്കുന്ന പേരാകട്ടേ ക്രിസ്തു ജനിച്ച സ്ഥലത്തിന്റെ മഹനീയ നാമവും.

Loading...

മാനസീക രോഗികള്‍ക്ക് ചികില്‍സ കൊടുക്കുന്നു എന്നാണ് ഇതിന്റെ പരസ്യത്തില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ മനോ രോഗത്തിനു ചികില്‍സ നല്കാന്‍ ഈ സ്ഥാപനത്തിനു അംഗീകാരം ഒന്നും ഇല്ല. ആശുപത്രിയോ ഡോക്ക്ടര്‍മാരോ ഒന്നും ഇല്ല. എന്നിട്ടും അനേകം മനോ രോഗികളേ ഇവിടെ കിടത്തി കഷ്ടപെടുത്തുന്നു. വീടുകളില്‍ ഉപേക്ഷിക്കുന്നവരും. വീടുകളില്‍ ഭാരമാകുന്ന മനോരോഗികള്‍, ബുദ്ധി മാന്ദ്യം ഉള്ളവറെ എല്ലാം പലരും ഇവിടെ കൊണ്ടുവന്ന് കൊടുക്കുകയാണ്. മാസം പണം നല്കുന്നവരും, വന്‍ തുക ഒന്നായി നല്കുന്നവരും. വസ്തു വകകള്‍ നല്കുന്നവരും വരെയുണ്ട്. വീട്ടുകാര്‍ പലരും ഭാരം രഹസ്യമായി ഒഴിവാക്കാന്‍ കുടുംബക്കാരെയും, മാതാപിതാക്കളേയും ഇവിടെ തള്ളി പോകുമ്പോള്‍ പിന്നെ അവരുടെ സുഖവും ദുഖവും ഒന്നും പിന്നീട് അന്വേഷിക്കാറില്ല. ഇവിടെ മനോരോഗികള്‍ക്ക് മരുന്ന് ചികില്‍സ അല്ല . നല്ല തല്ലും, ഇടിയും, അടിച്ച് കൈയ്യും കാലും ഒക്കെ ഒടിക്കലുമാണ് ചികില്‍സ എന്നും പറയുന്നു. ഇങ്ങിനെ രോഗികളേ നിലക്ക് നിര്‍ത്താനും ഇടിച്ച് നിലത്തിടാനും ഒക്കെ നല്ല പരിചയം ഉള്ള ഗുണ്ടകള്‍ ഉണ്ട്.

ഇതാണ് യേശു കര്‍ത്താവിന്റെ നാമത്തില്‍ വൈദീകരുടെ പേരും പള്ളിയുടെ ബന്ധങ്ങളും ഒക്കെ കാണിച്ച് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തന കേന്ദ്രത്തില്‍ സരിക്കും നടക്കുന്നത്. ബത് ലഹേം എന്ന പേരു പോലും ഈ സ്ഥാപനത്തേ വിളിക്കാന്‍ പാടില്ല എന്ന് അന്തേ വാസികള്‍ പോലും പറയുന്നു.