ചാള്‍സ്റ്റണ്‍ (സൗത്ത് കരോളിന): ചരിത്രപ്രാധാന്യമുള്ള കറുത്ത വംശജരുടെ പള്ളിയില്‍ വേദപഠന ക്ലാസിനിടയില്‍ കൂട്ടക്കുരുതി നടത്തിയ വംശവെറിയനായ വെള്ളക്കാരന്‍ പോലീസ് പിടിയില്‍. സൗത്ത് കരോളിന ലെക്‌സിങ്ടണ്‍ നിവാസി ഡെയ്‌ലന്‍ സ്റ്റോം റൂഫ്(21)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുനിന്ന് ഏതാണ്ട് 200 മൈല്‍ അകലെ നോര്‍ത്ത് കരോളിനയിലെ ഷെല്‍ബിയില്‍ നിന്നാണ് ഡെയ്ലനെ പോലീസ് പിടികൂടിയത്.

Pastor_422x357
റവ. ക്ലെമെന്ത പിങ്ക്നി(41)

14 മണിക്കൂര്‍ പോലീസ് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച ആരോ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡെയ്‌ലെനെന്ന ഈ വംശീയവെറിയനെ പോലീസ് കണ്ടെത്തിയത്. പിടിക്കപ്പെടുമ്പോള്‍ വെടിവെയ്പ്പിന് ഉപയോഗിച്ചുവെന്ന് കരുതുന്ന തോക്ക് കാറിനകത്തുനിന്നും പോലീസിനു ലഭിച്ചു. അറസ്റ്റിനെ ഇയാള്‍ എതിര്‍ത്തിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. നോര്‍ത്ത് കരോളിനയില്‍ നിന്ന് ഡെയ്‌ലനെ ഇന്ന് സൗത്ത് കരോളിന സംസ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Loading...
സിന്തിയ ഹര്‍ഡ്(54))
സിന്തിയ ഹര്‍ഡ്(54))

ജൂണ്‍ 17(ബുധനാഴ്ച)ന് വൈകിട്ട് 9 മണിയോടടുത്ത സമയത്ത് കറുത്തവംശജരുടെ ആരാധനാലമായ ഇമ്മാനുവേല്‍ മെത്തോഡിസ്റ്റ് ചര്‍ച്ചിലായിരുന്നു ലോകമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ടുള്ള ഈ കൂട്ടക്കുരുതി. അവിടെ ഈ നരാധമന്‍ നടത്തിയ വെടിവെയ്പ്പില്‍ 3 പുരുഷന്മാരും 6 സ്ത്രീകളും ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെടുകയുണ്ടായി. സംഭവത്തില്‍ പള്ളിയിലെ വൈദികനും, സൗത്ത് കരോളിന സെനറ്ററുമായ റവ. ക്ലെമെന്ത പിങ്ക്നി(41), ടൈവാന്‍സാ സാന്‍ഡേഴ്സ്(26), ഷരോണ്ട സിംഗിള്‍ടണ്‍(45), ഡിപെയ്ന്‍ മിഡില്‍റ്റണ്‍(49)), സിന്തിയ ഹര്‍ഡ്(54)), മൈറ തോംസണ്‍(59), ഈതെല്‍ ലീ ലാന്‍സ്(70), ഡാനിയേല്‍ സിമ്മന്‍സ്(76), സൂസി ജാക്‌സണ്‍(87) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവം ഇങ്ങനെ: വൈകിട്ട് ഏതണ്ട് 8 മണികഴിഞ്ഞ സമയത്ത് ഡെയ്‌ലന്‍ ചര്‍ച്ചിലേക്ക് കടന്നുവന്നു. അപ്പോള്‍ അവിടെ 13 ആളുകള്‍ വേദപഠന ക്ലാസുകളില്‍ ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം അവരോടൊപ്പമിരുന്ന് ദൈവവചനം കേട്ടതിനു ശേഷം ഇയാള്‍ എഴുന്നേറ്റ് നിന്ന് ”നിങ്ങള്‍ കറുത്തവര്‍ ഞങ്ങളുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവരും, കുറ്റവാളികളും, ഞങ്ങളുടെ രാജ്യം കൈയേറാന്‍ വന്നവരുമാണ്, ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് കറുമ്പരെ കൊല്ലാനാണ്” എന്ന് പറഞ്ഞതിനു ശേഷം വെടിവെയ്പ്പ് നടത്തുകയായിരുന്നു. വെടിവെക്കുന്നതില്‍ നിന്ന് ഒരു സ്ത്രീയെ ഒഴിവാക്കി. “ഞാന്‍ എന്തുകൊണ്ടാണ് ഇതു ചെയ്തതെന്ന് നാളെ മറ്റുള്ളവരോട് നിങ്ങള്‍ പറയണം” എന്ന് പറഞ്ഞാണ് അവരെ വെടിവെയ്പ്പില്‍ നിന്ന് ഒഴിവാക്കിയതെന്ന് സ്ത്രീ പിന്നീട് പോലീസില്‍ മൊഴി നല്‍കി.

ഡിപെയ്ന്‍ മിഡില്‍റ്റണ്‍(49)
ഡിപെയ്ന്‍ മിഡില്‍റ്റണ്‍(49)

ഡെയ്‌‌ലന്റെ പിതാവ് അയാളുടെ 21-മത് ജന്മദിനത്തിനു സമ്മാനമായി നല്‍കിയതാണ് ഇയാള്‍ വെടിവെയ്പ്പിനുപയോഗിച്ച .45 കാലിബര്‍ കൈത്തോക്ക്. ഏപ്രിലിലായിരുന്നു ഡെയ്‌ലന്റെ ജന്മദിനം. സംഭവസ്ഥലത്തുനിന്നും 120 മൈല്‍ അകലെയാണ് ഇയാളുടെ താമസസ്ഥലമായ ലെക്‌സിങ്ടണ്‍. ഈ നരഹത്യ നടത്തുവാന്‍ മനസിലുറച്ച് ഇയാള്‍ 2 മണിക്കൂറിലധികം തന്റെ ഹണ്ടയ് കാറില്‍ യാത്രചെയ്താണ് ലെക്‌സിങ്ടണില്‍ എത്തിയത്.

ഇമ്മാനുവേല്‍ ആഫ്രിക്കന്‍ മെത്തോഡിസ്റ്റ് എപ്പീസ്കോപ്പല്‍ ചര്‍ച്ച്, ചാള്‍സ്റ്റണ്‍, സൗത്ത് കരോളിന: 1791-ല്‍ അടിമത്വത്തില്‍ നിന്ന് കറുത്തവംശജരെ മോചിപ്പിക്കുന്നതിനായി രൂപം കൊണ്ട ആഫ്രിക്കന്‍ വംശജരുടെ കൂട്ടായ്മയില്‍ നിന്നാണ് ഈ ചര്‍ച്ചിന്റെ ആവിര്‍ഭാവം. 1816-ല്‍ ഇവര്‍ ഫിലഡെല്‍‌ഫിയ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മെത്തോഡിസ്റ്റ് സഭാവിശ്വാസത്തിലേക്ക് കടന്നുവരികയും റവ. മോറിസ് ബ്രൗണിന്റെ നേതൃത്വത്തില്‍ പള്ളി സ്ഥാപിക്കുകയും ചെയ്തു.

ടൈവാന്‍സാ സാന്‍ഡേഴ്സ്(26)
ടൈവാന്‍സാ സാന്‍ഡേഴ്സ്(26)

ഇപ്പോള്‍ പള്ളി സ്ഥിതിചെയ്യുന്ന ഈ സ്ഥലം അക്കാലത്ത് ഒരു ശവപ്പറമ്പ് ആയിരുന്നു. 1400-ലധികം അംഗങ്ങള്‍ ആരംഭകാലത്ത് ചര്‍ച്ചിലുണ്ടായിരുന്നു. തുടര്‍ന്ന് ചര്‍ച്ചിന്റെ ചരിത്രത്തില്‍ ഓരോ കാലത്തും റവ. മോറീസ് ബ്രൗണ്‍ ഉള്‍പ്പെടെ നിരവധി അറസ്റ്റുകളും വെള്ളക്കാരുടെ മറ്റ് പീഡനങ്ങളും ഇതിലെ വൈദികര്‍ക്കും, അംഗങ്ങള്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1834-ല്‍ ഈ പള്ളി തീവച്ച് നശിപ്പിച്ചു. പിന്നീട്1891-ല്‍ ആണ് ഇന്നു കാണുന്ന ആരാധനാലയം പണിതത്. അമേരിക്കയിലെ വര്‍ണ വിവേചനത്തിനെതിരെയും, മനുഷ്യാവകാശങ്ങള്‍ക്കെതിരെയും പോരാടിയിട്ടുള്ളതും, കറുത്തവര്‍ഗക്കാരുടെ ആരാധ്യനുമായ റവ. ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂണിയര്‍ 1961-ല്‍ ഈ പള്ളിയില്‍ ആരാധന നടത്തിയിട്ടുണ്ട്.

 കൊലപാതക ലക്ഷ്യവുമായി ചര്‍ച്ചിലേക്ക് കടക്കുന്ന ഡെയ്‌ലന്‍ സ്റ്റോം റൂഫ്(21)
കൊലപാതക ലക്ഷ്യവുമായി ചര്‍ച്ചിലേക്ക് കടക്കുന്ന ഡെയ്‌ലന്‍ സ്റ്റോം റൂഫ്(21)

അമേരിക്കയില്‍ വെളുത്തവംശരുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി രൂപം കൊണ്ട വെള്ളക്കാരുടെ സംഘടനയാണ് കൂ ക്ലക്‌‌സ് ക്ലാന്‍(കെ.കെ.കെ). ഡെയ്‌ലന്‍ ആ സംഘടനയിലെ അംഗമാകാനാണ് സാധ്യയെന്നാണ് പോലീസ് കരുതുന്നത്. കൊക്കേഷ്യന്‍ വംശജരല്ലാത്ത(കോക്കസ് മലനിരകളില്‍ ജീവിച്ചിരുന്നവര്‍) ആരും വെളുത്തവരല്ലെന്നും അവര്‍ക്ക് ഭൂമിയില്‍ അവകാശങ്ങള്‍ ഇല്ലെന്നുമാണ് ഈ ഗ്രൂപ്പിന്റെ വാദം. അതായത് സ്വയമെ വെളുത്തവര്‍ എന്നു കരുതുന്ന മദ്ധ്യപൂര്‍വ ഏഷ്യാക്കാരെപ്പോലും ഇവര്‍ വെളുത്തവരായി കണക്കാക്കുന്നില്ല. ഇവരുടെ ഈ സംഘടന അമേരിക്കയില്‍ നിരോധിച്ചിട്ടുള്ളതാണ്. എങ്കില്‍ തന്നെയും അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലും മദ്ധ്യപാശ്ചാത്യ സംസ്ഥാനങ്ങളിലും സംഘടന രഹസ്യമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അമേരിക്കയില്‍ കറുത്തവര്‍ക്കെതിരെ നടക്കുന്ന ഭൂരിപക്ഷം ആക്രമണങ്ങളുടെയും പിന്നില്‍ ഈ സംഘികള്‍ ആണ്.

ഡെയ്‌ലന്‍ സ്റ്റോം റൂഫ്(21) ഉപയോഗിച്ചിരുന്ന കാര്‍
ഡെയ്‌ലന്‍ സ്റ്റോം റൂഫ്(21) ഉപയോഗിച്ചിരുന്ന കാര്‍

അടുത്ത കാലത്തായി അമേരിക്കയില്‍ വര്‍ഗീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നു. അമേരിക്കയിലെ ആയുധങ്ങള്‍ കൈവശം കരുതാനുള്ള അവകാശങ്ങളും തോക്കു സംസ്കാരവും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ വംശവെറിയന്മാരായ വെള്ളക്കാരായ പോലീസുകാരും ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമത്വവും സ്വാതന്ത്ര്യവും അമേരിക്കയില്‍ ഉണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ഇന്നും അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ധ്വംസനങ്ങളും അനുഭവിക്കുന്നവരാണ് കറുത്തവംശജര്‍! ഇന്ത്യാക്കാരും ആ ഗണത്തില്‍ പെടുന്നു.

ഡെയ്‌ലന്‍ സ്റ്റോം റൂഫിനെ നോര്‍ത്ത് കരോളിനയില്‍ നിന്ന് സൗത്ത് കരോളിനയിലേക്ക് കൊണ്ടുപോകുന്നു
ഡെയ്‌ലന്‍ സ്റ്റോം റൂഫിനെ നോര്‍ത്ത് കരോളിനയില്‍ നിന്ന് സൗത്ത് കരോളിനയിലേക്ക് കൊണ്ടുപോകുന്നു

ഡെയ്‌ലനെ ഇതിനോടകം നോര്‍ത്ത് കരോളിന ലെക്‌സിങ്ടണ്‍ പോലീസ് സൗത്ത് കരോളിന ചാള്‍സ്ടണ്‍ പോലീസിനു കൈമാറിക്കഴിഞ്ഞു. അയാളെ ഒരു ചെറുവിമാനത്തില്‍ ചാള്‍സ്റ്റണില്‍ എത്തിക്കും. നാളെ രാവിലെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.obama_535x357