ചാര്‍ലിയിലെ കിടിലന്‍ ഗാനം ഓണ്‍ലൈനില്‍, പാടിയത് ദുല്‍ഖര്‍ സല്‍മാന്‍!

ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍ നായകനായ ചാര്‍ലിയിലെ കിടിലന്‍ ഗാനം ഓണ്‍ലൈനില്‍. ദുല്‍ഖര്‍ തന്നെ പാടുന്ന ‘സുന്ദരിപ്പെണ്ണേ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചാര്‍ലി എന്ന കഥാപാത്രത്തിന്റെ ഉന്‍മാദവും പ്രസരിപ്പും പ്രകാശിപ്പിക്കുന്നതാണ് ഈ ഗാനം.

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഗോപീസുന്ദറാണ് സംഗീതം നല്‍കിയത്.

Loading...

എബിസിഡിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തുടക്കത്തിലേ മികച്ച പ്രതികരണമാണ്. പ്രമുഖ കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍ ആറാണ് കഥയും സംഭാഷണവും എഴുതിയത്. ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തില്‍ ടെസ്സ എന്ന നായികാകഥാപാത്രമായി വരുന്നത് പാര്‍വ്വതിയാണ്. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം. ഷെബിന്‍ ബക്കര്‍, ജോജു ജോര്‍ജ്ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ഫൈന്‍ഡിംഗ് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.