സത്യങ്ങള്‍ തുറന്ന് പറഞ്ഞ് നടി ചാര്‍മിളയുടെ ഫേസ്ബുക്ക് ലൈവ്, ഞെട്ടി പ്രേക്ഷകര്‍

നടി ചാര്‍മിള ചികിത്സയിലാണെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് വ്യക്തമാക്കി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അതുകാെണ്ട് ഇപ്പോള്‍ !ഞാന്‍ നടക്കുന്നു. മികച്ച സൗകര്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍. അവിടെ ചികില്‍സയിലായിരുന്നു എന്നത് ഒരു കുറവൊന്നുമല്ല. ദയവ് ചെയ്ത് എനിക്കെതിരെ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കരുത്.’ നടി ചാര്‍മിള ഫേസ്ബുക്ക് ലൈവില്‍ എത്തി പറഞ്ഞു.

നേരത്തെ നോക്കാന്‍ ആരുമില്ലാതെ താരം തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേ കുറിച്ച് ഫെയ്‌സ്ബുക്ക് ലൈവിലെത്തിയാണ് താരത്തിന്റെ പ്രതികരണം. ‘ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ വന്ന് ബാത്ത്‌റൂമില്‍ കയറുമ്പോഴായിരുന്നു അപകടം. വീഴ്ചയില്‍ എഴുന്നേറ്റ് നടക്കാന്‍ സാധിച്ചില്ല. പത്തു വയസ്സുള്ള കുഞ്ഞും പ്രായമായ അമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അങ്ങനെ ആംബുലന്‍സ് വിളിച്ചു. ചെന്നത് ഗവണ്‍മെന്റ് ആശുപത്രിയിലും. ഇതാണ് സംഭവിച്ചത്.

Loading...

കാല്‍തെന്നി വീണതിന് ചികിത്സ തേടി എന്നത് സത്യമാണെങ്കിലും ആരും സഹായിക്കാനില്ലാതെ കിടക്കുകയാണെന്നത് കള്ളമാണെന്നും വിഡിയോയില്‍ ചാര്‍മിള പറയുന്നു. ചാര്‍മിള അഭിനയിക്കുന്ന പുതിയ ചിത്രം ‘കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03’ യുടെ സംവിധായകന്‍ മഞ്ജിത് ദിവാകറാണ് ഫെയ്‌സ്ബുക്ക് ലൈവിലെത്തി താരത്തിന്റെ അവസ്ഥ വ്യക്തമാക്കിയത്.

വിവാഹമോചനത്തിനും വിവാദങ്ങള്‍ക്കും ശേഷം മലയാള സീരിയല്‍ രംഗത്ത് വീണ്ടും സജീവമാവുകയാണ് ചാര്‍മിള. 2006ലായിരുന്നു ചാര്‍മിളയുടെയും രാജേഷിന്റെയും വിവാഹം. വര്‍ഷങ്ങളുടെ ദാമ്പത്യജീവിതത്തിന് ശേഷം കഴിഞ്ഞവര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്. മലയാളത്തില്‍ കേളി, കാബൂളിവാല, ധനം തുടങ്ങിയ നിരവധി സിനിമകളിലൂടെ ചാര്‍മിള ശ്രദ്ധേയയാണ്. തമിഴ് സീരിയലുകളിലെ സജീവമായിരുന്ന ചാര്‍മിള മലയാളത്തിലും സജീവമാകാനുള്ള തീരുമാനത്തിലാണ്. ജീവിതത്തില്‍ കടന്നുപോയ നിര്‍ണായകഘട്ടങ്ങളെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചാര്‍മിള തുറന്നു പറഞ്ഞു .

‘ഒരു വര്‍ഷം മുന്‍പാണ് ഞാനും ഭര്‍ത്താവുമായി പിരിഞ്ഞത്. സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതു മുതല്‍ മോന്റെ കാര്യങ്ങള്‍ നോക്കാന്‍ പ്രയാസമാണ്. അമ്മയ്ക്ക് പ്രായമായി. ചെന്നൈയിലാണ് ഞാന്‍ താമസിക്കുന്നത്. കേരളത്തില്‍ ഷൂട്ടിന് വരുമ്പോള്‍ മോന് വിഷമമാണ്.’ ‘ഞാനും ഭര്‍ത്താവുമായി പിരിഞ്ഞുവെങ്കിലും മോനെ കാണുവാന്‍ വരും. ഞങ്ങള്‍ തമ്മില്‍ ശത്രുതയൊന്നുമില്ല. വളരെ അടുത്ത സുഹൃത്തുക്കളാണ്. കോടതി മോനോട് ആരോടൊപ്പം പോകണമെന്നു ചോദിച്ചപ്പോള്‍ അവന്‍ അമ്മയുടെ കൂടെ എന്നു പറഞ്ഞു, പിന്നെ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരയുന്നതെന്നു ചോദിച്ചപ്പോള്‍ ഇനി അപ്പയെ കാണാന്‍ പറ്റില്ലേ എന്നാണ് അവന്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞു മോന്‍ എപ്പോള്‍ വേണമെങ്കിലും അപ്പയെ കാണാമെന്ന്.’

‘വിവാഹമോചനം നേടി ഞങ്ങള്‍ വീട്ടിലെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കോള്‍ വന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ മകനെക്കാണണമെന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു വീട്ടിലേക്കുവരൂ, ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന്. അദ്ദേഹം വീട്ടിലെത്തി ഭക്ഷണം കഴിച്ചാണ് പോയത്. ഇപ്പോള്‍ വീയറ്റ്‌നാമിലാണ്. ആദ്യമായി മംഗല്യപ്പട്ടിലഭിനയിക്കാന്‍ സെറ്റിലേക്ക് വന്നപ്പോള്‍ അദ്ദേഹമാണ് കൂട്ട് വന്നത്.’

‘വിവാഹമോചനം നേടി എന്നു പറഞ്ഞാല്‍ അടിച്ചു പിരിഞ്ഞു എന്നാണ് എല്ലാവരുടേയും മനസില്‍. ഞങ്ങളുടെ വിവാഹമോചന ഹര്‍ജി പരിഗണിക്കുന്ന അന്ന് എനിക്ക് നല്ല ചുമയായിരുന്നു. സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. എന്നാല്‍ എനിക്ക് വെള്ളം വാങ്ങിത്തന്നത് അദ്ദേഹമാണ്. നിനക്ക് വയ്യേ, ഇന്നാ വെള്ളം കുടിക്ക് എന്നാണദ്ദേഹം പറഞ്ഞത്. അവസാനം വക്കീലന്മാര്‍ക്ക് ഭയമായി. ഇനി അവര്‍ പിരിയില്ലേ എന്നോര്‍ത്ത്. അവസാനം ഞങ്ങളെ പിരിഞ്ഞു.