പ്രവാസി നേഴ്സിനു രണ്ടാം വിവാഹം, പാവത്തിനെ ചതിച്ച് 7.7 ലക്ഷം തട്ടി

ഇതുവരെ കാണാത്ത വിധത്തിലുള്ള വിവാഹ തട്ടിപ്പും പെൺകുട്ടിയിൽ നിന്നും 7.7 ലക്ഷം രൂപയും അടിച്ചുമാറ്റിയ റിപോർട്ട് പുറത്ത് വന്നിരിക്കുന്നു. സിനിമയെ വെല്ലുന്ന സൂപ്പർ കഥ ഉണ്ടാക്കി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പണം തട്ടിയ ഇടുക്കി ജില്ലയിലെ അറക്കുളം വില്ലേജില്‍ നാടുകാണി പുളിയ്ക്കല്‍ വീട്ടില്‍ സുമേഷ് എന്ന 35 കാരനെ ആലപ്പുഴ എടത്വ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി വിദേശത്ത് ജോലി ചെയ്യുന്ന നല്ല സാമ്പത്തിക ശേഷിയും സ്വയം വരുമാനവും ഉള്ള കുടുംബത്തിലേയാണ്‌. പെൺകുട്ടിയുടെ പിതാവ്‌ ഗള്‍ഫില്‍ നഴ്‌സായി ജോലി ചെയ്യുന്ന മകളുടെ രണ്ടാം വിവാഹത്തിന് ആലോചനകള്‍ ക്ഷണിച്ചുകൊണ്ട് പത്രപ്പരസ്യം നല്‍കി. മകളുടെ രണ്ടാം വിവാഹം ആയതിനാൽ ഒരു വിവാഹം നടന്നു കാണാൻ വീട്ടുകാരും ആഗ്രഹിച്ചു.

അങ്ങിനെ ഇരിക്കെയാണ്‌ സുമേഷ് കടന്നു വരുന്നത്. സുമേഷ് വിദേശത്തു ജോലി ചെയ്യുന്ന അനുജന്‍ വിഷ്ണുവിനെന്ന വ്യാജേന വീട്ടിലെത്തി വിവാഹം ആലോചിക്കുകയും ചെങ്ങന്നൂര്‍ രജിസ്റ്റര്‍ ഓഫീസിലാണു ജോലിയെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. ഇതിനിടെ വിഷ്ണുവെന്ന വ്യാജേന ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിരന്തരം ബന്ധപ്പെടാനും മെസേജുകള്‍ അയയ്ക്കാന്‍ തുടങ്ങിയതോടെ അടുപ്പം വര്‍ധിച്ചു. വിഷ്ണുവുമായുള്ള വിവാഹം ഉറപ്പിക്കുകയും വിവിധ ചിത്രങ്ങള്‍ വിഷ്ണുവെന്ന വ്യാജേന അയയ്ക്കുകയും ചെയ്തു.പിന്നീട് വിഷ്ണുവിന് മലേറിയ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ നാട്ടില്‍ എത്തിച്ച് എറണാകുളത്തെ ആശുപത്രിയിലാക്കിയതായും വിഷ്ണുവിന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്കാണെന്നും ഇവരെ വിശ്വസിപ്പിച്ചു.

Loading...

പണം പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ഇവരെ കൊണ്ട് വിഷ്ണുവിന്റെ അളിയനായ സുമേഷിന്റേതെന്ന് പറഞ്ഞ് എടത്വാ ഫെഡറല്‍ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പല തവണകളായി അഞ്ചു ലക്ഷം രൂപ അയപ്പിച്ച് െകെക്കലാക്കി.ഇതിനിടെ പരാതിക്കാരന്റെ വീട്ടിലെത്തി 2,70,000 രൂപയും വാങ്ങി. ഇത്തരത്തിൽ സുമേഷ് പെൺകുട്ടിയിൽ നിന്നും വീട്ടുകാരിൽ നിന്നും 7,70,000 രൂപ തട്ടിയെടുക്കുകയായിരുന്നു.

ഇത്രയും പണം വാങ്ങിയതോടെ സുമേഷ് തന്നെ ഉണ്ടാക്കിയ കഥയിലെ അനുജനെ ഇല്ലാതാക്കാൻ സ്വയം തീരുമാനിച്ചു. കഥയിലെ നിർണ്ണായകമായ ട്വിസ് അവിടെയാണ്‌. രോഗം മൂര്‍ച്ഛിച്ച് വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനുജൻ വിഷ്ണു മരിച്ചെന്നാണ് പിന്നീട് ഇയാള്‍ അറിയിച്ചത്. വിഷ്ണുവിന്റേതെന്ന വ്യാജേന ഫോട്ടോ തയാറാക്കി പരാതിക്കാരന്റെ ഭാര്യയുടെയും മകളുടെയും മൊെബെലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. മൃതദേഹവുമായി വരുമ്പോള്‍ ആംബുലന്‍സ് അപകടത്തില്‍പെട്ട് വിഷ്ണുവിന്റെ ജ്യേഷ്ഠനും മരിച്ചെന്ന് പ്രതിയുടെ സഹോദരിയെന്ന വ്യാജേന പിന്നീട് അറിയിച്ചു.താന്‍ മരിച്ചു കിടക്കുന്നതായ ഫോട്ടോ സ്വയം ചിത്രീകരിച്ച് മൊെബെലില്‍ പരാതിക്കാരന്റെ മകള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഒപ്പം “മുഹമ്മയെ കണ്ണീരിലാഴ്ത്തിയ സഹോദരങ്ങള്‍ക്ക് അന്ത്യയാത്ര” എന്ന തലക്കെട്ടോട്ടുകൂടി പ്രതി തന്നെ വ്യാജമായി സൃഷ്ടിച്ച പത്രവാര്‍ത്ത കട്ടിങ്ങും അയച്ചു. ഇതില്‍ പ്രതിയുടെയും കൂട്ടുകാരന്റെയും പടവും ചേര്‍ത്തിരുന്നു. വിഷ്ണുവിന് ആദരാഞ്ജലികള്‍ എന്ന പോസ്റ്ററും അയച്ചുകൊടുത്തു. സഹോദരിയെന്ന വ്യാജേന ഇയാള്‍ തന്നെ തന്റെ ഫോണില്‍ നിന്നും സഹോദരങ്ങളുടെ മരണത്തിന് ഉത്തരവാദി പരാതിക്കാരന്റെ മകളാണെന്നുള്ള തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുകയും മകളുടെ ഫോട്ടോയുള്ള അപകീര്‍ത്തികരമായ നോട്ടീസുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു.ഇതോടെ വീട്ടുകാര്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തി െസെബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.ഏതായാലും ഇനി തട്ടിപ്പ് വീരൻ സുമേഷിനു ജയിലിൽ ഏറെ കാലം കഴിയാം.