കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകുന്ന താരങ്ങള്‍ നിരവധിയാണ്. അതുപോലെ തന്നെ കൊവിഡ് വരുത്തിവെച്ച പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തില്‍ ഒപ്പം നില്‍ക്കുന്ന സിനിമാതാരങ്ങളും ഒരുപാടുണ്ട്. അതിന്റെ ഭാഗമായി നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട ഈ സമയത്തും താരങ്ങള്‍ക്ക് ആകുംവിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ച വെക്കുന്നത്.
അങ്ങനെയൊരു പ്രവര്‍ത്തനവുമായാണ് ഇപ്പോള്‍ മലയാളികളുടെ പ്രിയ താരം കുഞ്ഞിക്ക രംഗത്തെത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും ഒരു ടാസ്‌ക്ക് നല്‍കിക്കൊണ്ടാണ് കുഞ്ഞിക്കയുടെ പ്രവര്‍ത്തനം. അതായത് നിങ്ങള്‍ക്ക് ഒരു 100 രൂപ എടുക്കാനുണ്ടെങ്കില്‍ അത് കൊവിഡ് സഹായത്തിനായി നല്‍കുക. അങ്ങനെ നല്‍കിയാല്‍ നിങ്ങള്‍ക്ക് ദുല്‍ഖറുമായി സംവദിക്കാം. സംഭവം ഇങ്ങനെയാണ്. ഗുഗിള്‍ പേയില്‍ 9344502996 എന്ന നമ്പറിലേക്ക് സംഭാവന ചെയ്യുക. പിന്നീട് സംഭാവന നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ട് മൊബൈലില്‍ നിന്നും പകര്‍ത്തിയതിന് ശേഷം giv[email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക.
ഏപ്രില്‍ 18 ന് വൈകുന്നേരം ആറിനും എട്ടിനും ഇടയിലാണ് ഇത് ചെയ്യേണ്ടത്. ഏതാനും മണിക്കൂറുകള്‍ മാത്രമേ ഈ ഉദ്യമത്തില്‍ നിങ്ങള്‍ക്ക് പങ്ക് ചേരാന്‍ സമയം ബാക്കിയുള്ളൂ. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്കായിരിക്കും ദുല്‍ഖറുമായി സംവദിക്കാന്‍ സാധിക്കുക. ഞായറാഴ്ചയായിരിക്കും മൂന്ന് ഭാഗ്യശാലികളുടെ പേര് പ്രഖ്യാപിക്കുക. ദുല്‍ഖര്‍ ഈ ഉദ്യമത്തില്‍ പങ്കാളിയാവുന്നത് ചെന്നൈ ടാസ്‌ക് ഫോഴ്‌സ്, ദി കൈന്‍ഡ്‌നെസ്സ് പ്രൊജക്റ്റ് എന്നിവയ്‌ക്കൊപ്പം ചേര്‍ന്നാണ്.